Mukundan Unni Associates: 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' രണ്ടാം ഭാഗം വരുന്നു

2024 ൽ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 10:55 PM IST
  • വിനീത് ശ്രീനിവാസന്‍റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയെന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്.
Mukundan Unni Associates: 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' രണ്ടാം ഭാഗം വരുന്നു

Mukundan Unni Associates: 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' രണ്ടാം ഭാഗം വരുന്നു 

Mukundan Unni Associates: വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്.

ജോയ് മൂവി പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് നിർമാണം. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയത്. വിനീത് ശ്രീനിവാസന്‍റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയെന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന്  അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്.

Also Read:  Mukundan Unni Associates: ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിനീത്  ശ്രീനിവാസന്‍....!!

2024 ൽ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. ഷൂട്ടിംഗിന്‍റെ ആദ്യ ദിവസങ്ങളിൽ  സിനിമയുടെ ഗ്രാഫ് കൃത്യമായി മനസിലായില്ല. പിന്നീടാണ് കഥാപാത്രത്തെ കൃത്യമായി പിടികിട്ടിയത്. ഒരുപാട് ആലോചിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. കഥ വായിച്ചപ്പോൾ ഇഷ്ടപ്പെട്ടു.  ഇത്തരത്തിലുള്ള നെഗറ്റീവ് കഥാപാത്രം ചെയ്യുന്നുണ്ടെന്ന് അച്ഛനോട് പറഞ്ഞിരുന്നു. നെഗറ്റീവ് കഥാപാത്രം ചെയ്തത് നന്നായിയെന്ന് അച്ഛൻ പറഞ്ഞെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. കൂടാതെ, കുടുംബ പ്രേക്ഷകർ ഉൾപ്പെടെ സിനിമ സ്വീകരിച്ചതിൽ സന്തോഷം ഉണ്ടെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.

 സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നതുമായി ബന്ധപ്പെട്ട് അഞ്ജലി മേനോൻ നടത്തിയ പ്രതികരണത്തോടും വിനീത് ശ്രീനിവാസൻ പ്രതികരിച്ചു. തനിക്ക് സിനിമ റിവ്യൂ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. സിനിമ ഇറങ്ങുന്ന സമയത്ത് മോശമായി പറയുമ്പോൾ വിഷമം ഉണ്ടാകും.  പിന്നീട് ആ വിമർശനങ്ങൾ നോക്കി പലകാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചെന്നും വിനീത് വ്യക്തമാക്കി. നിവിൻ പോളിയുമായി നിറയെ തമാശ ഉള്ള ഒരു പടം ചെയ്യണമെന്ന ആഗ്രഹമുണ്ട്. നിവിൻ ശക്തമായി തിരിച്ചു വരുമെന്നും വിനീത് പറഞ്ഞു.

സിനിമയിൽ മുകുന്ദൻ ഉണ്ണിയുടെ കഥാപാത്രത്തിന് ഗ്ലോറിഫിക്കേഷൻ ഇല്ലെന്ന് സംവിധായകൻ അഭിനവ് സുന്ദര്‍ നായക് പറഞ്ഞു. ഇതാണ് ലോകത്ത്‌ നടക്കുന്നത്.  ആ കാര്യം ആലോചിക്കുന്നത് നന്നായിരിക്കും എന്നാണ് പറഞ്ഞു വെച്ചത്. യൂട്യൂബിലൂടെയും,ആർട്ടിക്കിൾ നോക്കിയും സിനിമയ്ക്കായി റിസർച്ച് ചെയ്തു. വളരെ ക്ലാരിറ്റിയോടെയാണ് സിനിമ ചെയ്തതെന്നും നെഗറ്റീവ് മെസ്സേജ് സിനിമയിൽ നൽകുന്നില്ലെന്നും സംവിധായകൻ പറഞ്ഞു.

ഒരുപാട് സന്തോഷത്തോടെയാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലെ കഥാപാത്രം തിരഞ്ഞെടുത്തതെന്ന് ആർഷ ബൈജു പറഞ്ഞു. താൻ മീനാക്ഷിയെ പോലെ ചിന്തിക്കുന്ന ആളല്ലെന്നും ആർഷ പറഞ്ഞു. സിനിമയുടെ വിജയത്തിൽ സന്തോഷമുണ്ടെന്ന്  സുധി കോപ്പയും പറഞ്ഞു.

സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരാണ്. സിബി മാത്യു അലക്സ് ആണ് സംഗീതം. സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിലെ സംഘട്ടനം ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News