വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തെ വിമർശിച്ചുകൊണ്ട് നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു രംഗത്തെത്തിയിരുന്നു.  സിനിമ മുഴുവൻ നെഗറ്റീവാണെന്നും നായിക കഥാപാത്രം തെറി പറയുന്നു എന്നൊക്കെയാണ് നിയമസഭ പുസ്തകോത്സവത്തിൻറെ ഭാഗമായി സംഘടിപ്പിച്ച സിനിമയും എഴുത്തും എന്ന പരിപാടിയിൽ വെച്ച് ഇടവേള ബാബു മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെ വിമർശിച്ചുകൊണ്ട് പറഞ്ഞത്. എന്നാൽ ഇടവേള ബാബുവിനെ പോലെ നന്മ മാത്രം പറയുന്ന ഫീൽ ഗുഡ് സിനിമ മാത്രം ആസ്വദിക്കുന്നവർക്കായി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ ഫീൽ ഗുഡ് ട്രെയിലർ സോഷ്യൽ മീഡിയയിൽ എത്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിഷേക് എസ് എന്ന ഇൻസ്റ്റാഗ്രം യൂസർ ഈ വീഡിയോ നിർമിച്ചിരിക്കുന്നത്. ഈ വീഡിയോ സംവിധായകൻ അഭിനവ് എസ് നായകും പങ്കുവച്ചിരുന്നു. ചിത്രത്തിലെ ഡയലോഗുകൾ എല്ലാം ചേർത്ത് വിനീത് ശ്രീനിവാസിന്റെ തന്നെ ചിത്രമായ ജേക്കബിന്റെ സ്വർഗരാജ്യത്തിന്റെ പശ്ചാത്തല സംഗീതവും ഉപയോഗിച്ചാണ് അഭിഷേക് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ടും കഴിഞ്ഞു.


ALSO READ : Thankam Movie: 'തങ്ക'ത്തിന് U/A സർട്ടിഫിക്കറ്റ്; ജനുവരി 26ന് ചിത്രം തിയേറ്ററുകളിലേക്ക്



'മുകുന്ദനുണ്ണി എന്ന സിനിമ ഇവിടെ ഇറങ്ങി. ഇതിന് എങ്ങിനെ സെൻസറിങ്ങ് കിട്ടി എന്നറിയില്ല. ഫുൾ നെഗറ്റീവാണ്. പടം തുടങ്ങുമ്പോൾ തന്നെ ഞങ്ങൾക്ക് ആരോടും നന്ദി പറയാനില്ല എന്ന എഴുതി കാണിച്ചു കൊണ്ടാണ്. ക്ലൈമാക്സിൽ നായിക പറയുന്ന ഡയലോഗ് ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. സിഗരറ്റ് വലിക്കുന്നതിനും മദ്യ ഗ്ലാസ് വെക്കുന്നതിനും മൂന്ന് തവണ എഴുതി കാണിക്കണം. അങ്ങിനെ കംപ്ലീറ്റ് നെഗറ്റീവായ ഒരു സിനിമ ഇവിടെ ഒാടി മൂല്യച്ഛുതി ആർക്കാണ് സംഭവിച്ചത്? സിനിമയ്ക്കോ പ്രേക്ഷകർക്കോ?എനിക്ക് ചിന്തിക്കാൻ പോലും പറ്റിയില്ല. ഏഴോളം നായകൻമാരോട് കഥ പറഞ്ഞിട്ടും ആരും എടുത്തില്ലെന്ന് വിനീത് പറഞ്ഞു' എന്നിങ്ങിനെ വിമർശിച്ചുകൊണ്ടാണ് ഇടവേള ബാബു പുസ്തമേളയിൽ വെച്ച് പറഞ്ഞത്.


എന്നാൽ ഇടവേള ബാബുവിൻറെ പരാമർശത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും വളരെ അധികം ചർച്ചയായിട്ടുണ്ട്. നിരവധിപേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം തീയ്യേറ്ററുകളിൽ മികച്ച വിജയമായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.