കൊച്ചി: ജീവിതത്തില്‍ പരാജയത്തിന്റെ കൈപ്പുനീർ കുടിച്ച് മടുത്തോ? അത്തരം ഒരു ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മുല പഠിക്കുന്നത് നല്ലതാണ്. ഇങ്ങനെ ഒരു ഓഫര്‍ മുന്നോട്ട് വെയ്ക്കുന്നത് വേറെ ആരും അല്ല കെട്ടോ, നമ്മുടെ നടന്‍ സുരാജ് വെഞ്ഞാറമൂട് ആണ്. നാട്ടുകാർക്ക് മൊത്തത്തിൽ ഉള്ള ഒരു ഉപദേശമായി ഇതിനെ കാണേണ്ട. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ വിജയ സൂത്രവാക്യം പഠിക്കാൻ നിങ്ങൾ ഒരേയൊരു കാര്യം മാത്രം ചെയ്താൽ മതിയെന്നാണ് സുരാജ് പറയുന്നത്. നവംബര്‍ പതിനൊന്നിന് വിനീത് ശ്രീനിവാസന്‍ നായകനാവുന്ന മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് റിലീസ് ചെയ്യും. അന്നേ ദിവസം  തീയേറ്ററിൽ പോയി  ടിക്കറ്റെടുത്ത് സിനിമ കാണുക. അതുവഴി നിങ്ങള്‍ക്കും മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മൂല പഠിക്കാം! അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറെ വ്യത്യസ്തമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സിന്റെ പ്രൊമോഷൻ പരിപാടികൾ. ഇത് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പ്രൊമോഷന് വേണ്ടി സൃഷ്ടിച്ച അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന സോഷ്യൽ മീഡിയ പ്രൊഫൈലും ഇപ്പോൾ വൈറലാണ്. 


Read Also: മുകുന്ദനുണ്ണിയിലെ പാട്ട് ലീക്ക് ചെയ്ത് ഉണ്ണി ലീക്ക്സ്, പുറത്തുവിട്ടത് ടെലഗ്രാമിലൂടെ


വിനീത് ശ്രീനിവാസനാണ് ടൈറ്റിൽ റോളിൽ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയായി സിൽവർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഡോക്ടര്‍ അജിത് ജോയ് ആണ് നിർമാതാവ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് പ്രൊഡക്ഷൻ. സംവിധായകൻ അഭിനവ് സുന്ദർ നായകും വിമല്‍ ഗോപാലകൃഷ്ണനും ചേര്‍ന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍  എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


വിശ്വജിത്ത് ഒടുക്കത്തില്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംവിധായകനായ അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.


Read Also: മുകുന്ദനുണ്ണിയുടെ ഡബ്ബിംഗ് ആണ് ഏറ്റവും ആസ്വദിച്ച് ചെയ്തത്; വിനീത് ശ്രീനിവാസന്‍


സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, VFX : ഐറിസ് സ്റ്റുഡിയോ, ആക്സല്‍ മീഡിയ.  ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പി.ആര്‍.ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്