വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത പുതിയ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്  മികച്ച അഭിപ്രായവുമായി തിയേറ്ററുകളില്‍ നിറഞ്ഞ സദസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഒരു ദേശീയമാധ്യമമാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. മുകുന്ദനുണ്ണിയുടെ റീമേക്ക് അവകാശത്തിനായി നിര്‍മാതാക്കള്‍ അണിയറ പ്രവര്‍ത്തകരെ സമീപിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.


Also Read: Mukundan Unni Associates: രണ്ട് തലയും ആറ് കൈകളുമായി വിനീത് ശ്രീനിവാസൻ; "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ


സിനിമയിലെ വിനീത് ശ്രീനിവാസന്റെ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയെന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന്  അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.2024 ല്‍ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഷൂട്ടിംഗിന്റെ ആദ്യ ദിവസങ്ങളില്‍  സിനിമയുടെ ഗ്രാഫ് കൃത്യമായി മനസിലായില്ല. പിന്നീടാണ് കഥാപാത്രത്തെ കൃത്യമായി പിടികിട്ടിയത്.


ഒരുപാട് ആലോചിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. കഥ വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു. ഇത്തരത്തിലുള്ള നെഗറ്റീവ് കഥാപാത്രം ചെയ്യുന്നുണ്ടെന്ന് അച്ഛനോട് പറഞ്ഞിരുന്നു. നെഗറ്റീവ് കഥാപാത്രം ചെയ്തത് നന്നായെന്ന് അച്ഛന്‍ പറഞ്ഞെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. കുടുംബ പ്രേക്ഷകര്‍ ഉള്‍പ്പെടെ സിനിമ സ്വീകരിച്ചതില്‍ സന്തോഷം ഉണ്ടെന്നും വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കി.


Also Read:  Mukundan Unni Associates: ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിനീത്  ശ്രീനിവാസന്‍....!!


നവംബര്‍ 11 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം  ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ്  നിര്‍മ്മിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.