ആഗ്രഹിച്ചതിനേക്കാൾ മെച്ചമായി തൻെറ ഈണങ്ങൾ യേശുദാസ് പാടിയ  അനുഭവങ്ങൾ വളരെ വിരളമെന്ന് സംഗീത സംവിധായകൻ ജെറി അമൽദേവ്.   ഏതു പാട്ടും യേശുദാസ് പാടിയാലേ പാട്ടു നന്നാകൂ എന്ന  മലയാളിയുടെ കാഴ്ചപ്പാട് ശരിയല്ല. സംഗീത സംവിധായകനില്ലെങ്കിൽ യേശുദാസ് ഇല്ലെന്നും ജെറി അമൽദേവ് കൂട്ടിച്ചേർത്തു. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സംഗീത സംവിധായകൻ ജെറി അമൽദേവ് ഇത് പറഞ്ഞത്. സംഗീതസംവിധായകൻ പഠിപ്പിക്കുന്നതാണ് യേശുദാസ് പാടുന്നതെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING


 


യേശുദാസിന്റെ  ശബ്ദവും ഉച്ഛാരണഭംഗിയും, സംഗീതസംവിധായകനും ഗാനരചയിതാവും ആവശ്യപ്പെടുന്ന ഭാവവും ചേരുമ്പോഴാണ് പാട്ട് നന്നാകുന്നത്.അത് ഉൾക്കൊണ്ടു പാടുന്നു എന്നതാണ് യേശുദാസിൻെറ മഹിമയെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ യേശുദാസ്  പാടിത്തകർത്തു എന്ന ധാരണ ശരിയല്ലെന്നും ജെറി അമൽദേവ് പറഞ്ഞു. 


ALSO READ: Siddy Movie : വമ്പൻ ചിത്രങ്ങൾക്കൊപ്പം നാളെ 'സിദ്ദി'യും തിയറ്ററുകളിൽ എത്തുന്നു


അനശ്വര സംഗീതസംവിധായകൻ നൗഷാദിൻെറ അസിസ്റ്റൻ്റ് ആയിരിക്കെ മുഹമ്മദ് റാഫിക്ക് പാട്ട് പഠിപ്പിച്ചു കൊടുത്ത അനുഭവവും ജെറി അമൽദേവ് പങ്കുവച്ചു.  അന്ന് യുവാവായ തന്നെ ജെറി സാബ് എന്നാണ് അദ്ദേഹം സംബോധന ചെയ്തത്.  തനിക്ക് ഒന്നും അറിയില്ലെന്നും സംഗീത സംവിധായകൻ പഠിപ്പിക്കുന്നത്  പാടുക മാത്രമാണ് താൻ ചെയ്യുന്നത് എന്നുമാണ് മുഹമ്മദ് റാഫി വിനയത്തോടെ പറഞ്ഞതെന്ന് ജെറി അമൽദേവ് പറഞ്ഞു.  അതാണ് അദ്ദേഹത്തിൻെറ മാഹാത്മ്യം.കേരളത്തിൽ ഇത്തരം കാര്യങ്ങൾക്ക്  ഒരു പ്രത്യേക ചുവ വന്നു. യേശുദാസാണ് ഇതെല്ലാം പാടുന്നതെന്നത് മിഥ്യാധാരണയാണെന്നും ജെറി അമൽദേവ് ചൂണ്ടിക്കാട്ടി.


പുതിയ തലമുറ  പാട്ടൊരുക്കുമ്പോൾ വരികൾ കേൾക്കുന്നില്ല. വരികൾക്കാണ് സംഗീതം വേണ്ടത്. സംഗീതത്തിനു വേണ്ടിയല്ല വരികൾ. തൻ്റെ പഴയ പാട്ടുകൾ വീണ്ടും എടുത്ത് സിനിമയിൽ ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്നും  പക്ഷേ പിന്നണി സംഗീതം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പശ്ചാത്തല സംഗീതം ഒരുക്കുന്നവർക്ക് അതേപ്പറ്റി അറിവുണ്ടോ എന്നാണ് തൻ്റെ സംശയം. ഏതൊക്കെയോ വാദ്യോപകരണങ്ങൾ നിരത്തിവച്ച് കോലാഹലമൊരുക്കുകയാണ്. ജനങ്ങൾ നല്ലത് എന്തുകൊടുത്താലും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ജനങ്ങളുടെ ആസ്വാദന രീതിയെ രൂപപ്പെടുത്തേണ്ട ചുമതല കൂടി പാട്ടുണ്ടാക്കുന്നവർക്കുണ്ട്. ജനത്തിനു വേണ്ടത് കൊടുക്കുകയല്ല , നമ്മുടെ സൃഷ്ടി ജനം സ്വീകരിക്കുകയാണ് വേണ്ടത്. നല്ല വരികൾ ഉണ്ടാവുകയും അത് ഉൾക്കൊണ്ട് സംഗീതം ഒരുക്കുകയും ചെയ്യണം. അപ്പോഴേ പാട്ട് നിലനിൽക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഒഎൻവിയും പി ഭാസ്കരനും ഉൾപ്പെടെ വലിയ പ്രതിഭകളുമൊത്ത്  പാട്ടുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഈണമിട്ട് പാട്ടെഴുത്തിൽ ബിച്ചു തിരുമലയാണ് അഗ്രഗണ്യനെന്ന് ജെറി അമൽദേവ് പറഞ്ഞു. അതിനു കാരണം അദ്ദേഹത്തിൻെറ സംഗീതബോധമാണ്. ആദ്യം വരിയെഴുതിയാലും ഈണമിട്ട ശേഷം എഴുതിയാലും ബിച്ചുവിൻെറ മികവ് ഒരുപോലെയാണ്. ഈണത്തിലാണ് അദ്ദേഹം എഴുതുന്നത്. അത് തന്റെ ജോലികുറയ്ക്കുകയും മികച്ച വരികൾ  ഈണത്തിൻെറ മേന്മ കൂട്ടുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടാണ്  ബിച്ചു തിരുമലയും താനുമായുളള കൂട്ടുകെട്ടിൽ ഏറ്റവും മികച്ച പാട്ടുകൾ ഒരുക്കാനായത്. അതേസമയം ബിച്ചു തിരുമലയുമായി ആഴത്തിലുള്ള വ്യക്തി ബന്ധമുണ്ടായിരുന്നുവെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കും തമ്മിൽ ബന്ധം പുതുക്കാനും പരസ്പരം കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുക്കാനുമുള്ള സമയമില്ല. അത്തരം ബന്ധങ്ങൾ സിനിമയിൽ ഇല്ലെന്നും ജെറി അമൽദേവ്  അഭിമുഖത്തിൽ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.