Alleppey Ranganath died | സംഗീത സംവിധായകൻ ആലപ്പി രംഗനാഥ് അന്തരിച്ചു
ഇക്കൊല്ലത്തെ ഹരിവരാസനം അവാർഡ് ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു.
സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞുറോളം ഗാനങ്ങൾ രംഗനാഥ് ചിട്ടപ്പെടുത്തി. ശ്വാസതടസ്സം അനുഭവപ്പെട്ട രംഗനാഥിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇക്കൊല്ലത്തെ ഹരിവരാസനം അവാർഡ് ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. നിരവധി അയ്യപ്പഭക്തിഗാനങ്ങളുമായി ശ്രോതാക്കൾക്ക് സുപരിചിതനാണ് ഇദ്ദേഹം.
1949 മാർച്ച് 9നാണ് രംഗനാഥന്റെ ജനനം. രംഗനാഥ് നൃത്തസംഗീതങ്ങളിലുള്ള അഭ്യാസനത്തിനുശേഷം നാടകങ്ങളിലും, നൃത്തനാടകങ്ങളിലും ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 1973 ൽ പി.എ. തോമസ്സിന്റെ 'ജീസ്സസ്' എന്ന ചിത്രത്തിനുവേണ്ടി 'ഹോസാന...' എന്ന ഗാനത്തിനാണ് ആദ്യമായി സംഗീതം നൽകിയത്.
Also Read: Kerala COVID Update : സംസ്ഥാനത്ത് കോവിഡ് രോഗബാധ 18000 കടന്നു; ആകെ മരണം 50,832
ആരാന്റെ മുല്ല കൊച്ചുമുല്ല, പപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങി ആറ് ചിത്രങ്ങൾക്ക് സംഗീതം നൽകി. കുറെയധികം കാസറ്റുകൾക്ക് സംഗീതം നിർവ്വഹിച്ചു. അമ്പാടി തന്നിലൊരുണ്ണി എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...