പ്രമുഖ ചലച്ചിത്ര താരം ലിയോണ ലിഷോയെ  കേന്ദ്ര കഥാപാത്രമായി എത്തുന്ന മ്യൂസിക്  വീഡിയോ സമാനി റിലീസ് ചെയ്തു. പൗർണമി മുകേഷിന്റെ സംവിധാനത്തിൽ അമൃതേഷ് വിജയനാണ് നിർമാണവും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കാലഘട്ടത്തിൽ കൂടി കടന്നു പോകുന്ന ശക്തരായ മൂന്ന് തരം സ്ത്രീകളെയാണ് (യോദ്ധാവ്,  വാൻഡറെർ, രാജ്ഞി) ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. മൂന്ന് മിനിറ്റാണ് സമാനിയുടെ ദൈർഖ്യം. പ്രമുഖ യുട്യൂബ് ചാനലായ കരിക്ക് ട്യുൺഡിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.


വിഷ്ണു ശങ്കർ വി എസാണ് എഡിറ്റിംഗ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷൻ സംവിധാനം ചെയ്തിരിക്കുന്നത്. ഹരി കൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദിവ്യ മേനോന്റെ വരികൾ ആലപിച്ചത് പാർവതി ജയദേവനും വൈശാഖയും ചേർന്നാണ്. ആര്ട്ട് ഡയറക്ഷൻ - ജിബിൻ ജോസഫ്. വേറിട്ട ലുക്കിൽ ക്യാമറക്കുമുന്നിൽ എത്തിയ ലിയോണയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.