അമ്മയാകാനൊരുങ്ങി മലയാളത്തിന്റെ പ്രിയ താരം മുത്തുമണി (Muthumani).  ഈ വിവരം മുത്തുമണിയുടെ ഭർത്താവ് പി ആർ അരുൺ ആണ് പുറത്തുവിട്ടത്.  ഞങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് അരുൺ ചിത്രം പോസ്റ്റ് ചെയ്തത്. 2006 ലായിരുന്നു ഇരുവരുടേയും വിവാഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING


നാടകത്തിൽ സജീവമായിരുന്ന മുത്തുമണി (Muthumani) സത്യൻ അന്തിക്കാടിന്റെ സിനിമയായ  രസതന്ത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്.   ശേഷം തന്റെ കഴിവ് താരം ചിത്രങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്തു.  ആ വർഷം തന്നെയാണ് അരുണുമായി മുത്തുമണിയുടെ വിവാഹം കഴിഞ്ഞത്. അരുൺ 'ഫൈനൽസ്' എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തിയത്.   


Also Read: മനോഹര കാഴ്ച... ബാൽക്കണിയിൽ നിന്നും Bhurj Khalif ക്ക് മുന്നിൽ പോസ് ചെയ്ത് Kaniha  


നെല്ലിക്ക എന്ന് ചിത്രത്തിന് കഥയെഴുതികൊണ്ടാണ് അരുൺ (Arun) സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.  മാത്രമല്ല തേവര സേക്രഡ് ഹാർട്ട് കോളേജിലെ അധ്യാപകനാണ് അരുൺ.  മുത്തുമണി വെറും നടി മാത്രമല്ല അഭിഭാഷകകൂടിയാണ്.   സോമസുന്ദരന്റെയും ഷിർലി സോമസുന്ദരന്റെയും മകളായ മുത്തുമണിയ്ക്ക് അച്ഛനമ്മമാരുടെ നാടക ജീവിതം ഏറെ സ്വാധീനിച്ചിരുന്നു.  മുത്തുമണിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം കാവൽ ആണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.