Naalam Mura Song : `ദിശ അറിയാതെ`; ബിജു മേനോന്റെയും ഗുരു സോമസുന്ദരത്തിന്റെയും തകർപ്പൻ പ്രകടനവുമായി നാലാം മുറ, പുതിയ ഗാനമെത്തി
Naalam Mura Movie Song : ഒരു കേസ് അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് മുമ്പ് പുറത്തുവിട്ട ടീസറിൽ നിന്ന് മനസിലാകുന്നത്.
ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നാലാം മുറയിലെ ഗാനം പുറത്തുവിട്ടു. ദിശ അറിയാതെ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കൈലാസ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ശ്രീജിത്ത് ഉണ്ണികൃഷ്‌ണനാണ്. ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നാലാം മുറ. ചിത്രം സംവിധാനം ചെയ്യുന്നത് ദീപു അന്തിക്കാടാണ്.
ഒരു കേസ് അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് മുമ്പ് പുറത്തുവിട്ട ടീസറിൽ നിന്ന് മനസിലാകുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി ആണ് ഗുരു സോമസുന്ദരം എത്തുന്നത്. ചിത്രത്തിൻറെ പശ്ചാത്തല സംഗീതവും ത്രില്ലർ സ്വഭാവമുള്ളതാണ്. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും നാലാം മുറയ്ക്കുണ്ട്. ദീപു അന്തിക്കാടിന്റെ ആദ്യ ചിത്രം ലക്കി സ്റ്റാർ ആയിരുന്നു. ലക്കി സ്റ്റാറിൽ ജയറാം, രചന നാരായണൻകുട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ALSO READ: Naalam Mura Teaser : "ഇനി കളി മാറും കേട്ടോ"; ബിജു മേനോന്റെ ത്രില്ലർ ചിത്രം നാലാം മുറയുടെ ടീസറെത്തി
നാലാം മുറയുടെ ഷൂട്ടിങ് ഈ വർഷം ജൂണിൽ തന്നെ പൂർത്തിയായതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് നാലാം മുറ. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് നാലാം മുറയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സൂരജ് വി ദേവാണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് കൈലാസ് മേനോനും പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറുമാണ്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റിലീസ് തീയതിയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.