ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ സിനിമ ഉടൻ ഒടിടിയിലെത്തുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സാണ്. ഫെബ്രുവരി ആദ്യ വാരത്തോടെ തന്നെ ചിത്രത്തിൻറെ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന. ഡിസംബർ 23 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് നാലാം മുറ. തീയേറ്ററുകളിൽ നിന്ന് ചിത്രത്തിന് സമ്മിശ്ര അഭിപ്രായം മാത്രമാണ് ലഭിച്ചിരുന്നത്.  ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.\


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജു മേനോനൊപ്പം ഗുരു സോമസുന്ദരം ഒരു പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് നാലാം മുറ. പോലീസ് ഉദ്യോ​ഗസ്ഥനായിട്ടാണ് ബിജു മേനോൻ ചിത്രത്തിൽ എത്തിയത്. ഗുരു സോമസുന്ദരവും തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ  അവതരിപ്പിക്കുന്നത്. ദീപു അന്തിക്കാട് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും നാലാം മുറയ്ക്കുണ്ട്. 


ALSO READ: Enkilum Chandrike: മുത്തേ ഇന്നെന്‍ കണ്ണില്‍... എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറക്കി


ലക്കി സ്റ്റാർ ആയിരുന്നു ദീപു അന്തിക്കാടിന്റെ ആദ്യ ചിത്രം. ലക്കി സ്റ്റാറിൽ ജയറാം, രചന നാരായണൻകുട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാലാം മുറയുടെ ഷൂട്ടിങ് ഈ വർഷം ജൂണിൽ തന്നെ പൂർത്തിയായിരുന്നു. ഒരു സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് നാലാം മുറ. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് നാലാം മുറ. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സൂരജ് വി ദേവാണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് കൈലാസ് മേനോനും പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറുമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.