Naga Chaitanya In Laal Singh Chaddha Set: ആർമി യൂണിഫോമിൽ നാഗചൈതന്യയും അമീർഖാനും,ലാൽസിങ്ങ് ഛദ്ദയുടെ സെറ്റിലെ ചിത്രം വൈറൽ
ഗ്രേറ്റ് ഫുൾ എന്ന അടിക്കുറിപ്പിൽ കിരൺ റാവുവിനും ആമീർഖാനുമൊപ്പമായിരുന്നു ചിത്രം
തെലുങ്ക് സൂപ്പർതാരം നാഗ ചൈതന്യ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇതിനോടകം വൈറലായത്. ബോളിവുഡ് താരം അമീർഖാനൊപ്പം തൻറെ പുതിയ ചിത്രമായ ലാൽസിങ്ങ് ഛദ്ദയുടെ സെറ്റിലെ ചിത്രമായിരുന്നു ഇത്.
ഗ്രേറ്റ് ഫുൾ എന്ന അടിക്കുറിപ്പിൽ കിരൺ റാവുവിനും ആമീർഖാനുമൊപ്പമായിരുന്നു ചിത്രം.കാർഗിലിലാണ് നിലവിൽ ചിത്രത്തിൻറെ ചിത്രീകരണം നടക്കുന്നത്. ആമിർ ഖാന്റെ ലാൽ സിംഗ് ചദ്ദ വളരെക്കാലമായി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്, ഓസ്കാർ പുരസ്കാരം നേടിയ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ഇത്.
Also Read: Pregnancy Bible: കരീന കപൂറിന്‍റെ മൂന്നാമത്തെ കുഞ്ഞ് ...!!
ലാൽ സിംഗ് ചദ്ദയിലും തമിഴ് നടൻ വിജയ് സേതുപതിയും മറ്റൊരു വേഷത്തിലെത്തുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.ചിത്രത്തിൽ നാഗ ചൈതന്യയുടെ വേഷത്തെക്കുറിച്ച് ഒരു പരാമർശവുമില്ല ആമിർ ഖാനൊപ്പം സൈനീക ഒാഫീസറായാണ് നാഗചൈതന്യ എത്തുന്നത്. കൂടാതെ കരീപ കപൂർ,മോന സിങ്ങ്, ഷാരൂഖ് ഖാൻ,സൽമാൻ ഖാൻ തുടങ്ങിയവരും വ്യത്യസ്ത വേഷങ്ങളിലെത്തുന്നു.
നാഗ ചൈതന്യക്ക് ഇത് ബോളിവുഡിലെ ആദ്യ അരങ്ങേറ്റമായിരിക്കും. 2018ലാണ് ഫോറസ്റ്റ് ഗംപ്സിൻറെ പകർപ്പവകാശം അമീർഖാൻ പ്രൊഡക്ഷൻസ് സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...