Saif Ali Khan, Arjun Kapoor താരങ്ങളുടെ പുതിയ ചിത്രം "Bhoot Police" സെപ്റ്റംബർ 10ന് തീയറ്ററുകളിലെത്തും

പവൻ കിർപലാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസ് തീയതിയ്ക്കൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 23, 2021, 03:59 PM IST
  • പവൻ കിർപലാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • റിലീസ് തീയതിയ്ക്കൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്.
  • ഹൊറർ - കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് "ഭൂത് പൊലീസ് " .
  • യാമി ഗൗതമും, ജാക്വലിൻ ഫെർണാണ്ടസും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Saif Ali Khan, Arjun Kapoor താരങ്ങളുടെ പുതിയ ചിത്രം "Bhoot Police" സെപ്റ്റംബർ 10ന് തീയറ്ററുകളിലെത്തും

സൈഫ് അലി ഖാനും (Saif Ali Khan) അർജ്ജുൻ കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം "ഭൂത് പൊലീസ് "  സെപ്റ്റംബർ 10ന് റിലീസ് ചെയ്യും. തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പവൻ കിർപലാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസ് (Release) തീയതിയ്ക്കൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. ഹൊറർ - കോമഡി (Horror Comedy) വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്  "ഭൂത് പൊലീസ് " .

യാമി ഗൗതമും, (Yami Gautham) ജാക്വലിൻ ഫെർണാണ്ടസും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഈ നാൽവർ സംഘം പ്രേതത്തെ പിടിക്കാൻ പോകുന്നതും അനുബന്ധ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൈഫ് അലി ഖാനാണ് (Saif Ali Khan) സംഘത്തിന്റെ തലവനായി എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 5 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് രമേഷ് തൗറാനിയും അക്ഷയ് പുരിയുമാണ്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസറായി  ജയാ തൗറാനിയും എത്തുന്നുണ്ട്. 

ALSO READ: Katrina Kaif ന്റെ സഹോദരി Isabelle ന്റെ ചിത്രം മാർച്ച് 12ന് Netflix ലെത്തും; First Look Poster പുറത്തിറക്കി

"ഭൂത് പൊലീസ് " കൂടാതെ യാമി ഗൗതം അഭിഷേക് ബച്ചനോടൊപ്പം (Abhishek Bachchan) ദസ്‌വി എന്ന ചിത്രത്തിലും എത്തുന്നുണ്ട്.  ദസ്‌വി ഒരു പൊളിറ്റിക്കൽ കോമഡി ചിത്രമാണ്. പത്താം ക്ലാസ് തൊറ്റ മുഖ്യമന്ത്രിയായി ആണ് അഭിഷേക് ബച്ചൻ ചിത്രത്തിലെത്തുന്നത്. മാഡ്ഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജയനാണ് ചിത്രം (Cinema) നിർമ്മിക്കുന്നത്. ചിത്രത്തിന്റ സംവിധാനം നിർവഹിച്ചിരിക്കുന്നത് തുഷാർ ജലോട്ടയാണ്.  

ALSO READ: Movie Release: Ayushmann Khurrana യുടെ Anek സെപ്റ്റംബർ 17ന് പ്രേക്ഷകരിലേക്കെത്തും

സൈഫ് അലി ഖാന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനമാണ് ഇപ്പോൾ ബോളിവുഡിലെ പ്രധാന വാർത്ത. ഇരുവർക്കും ആൺകുഞ്ഞാണ് ജനിച്ചത്. ഞായറാഴ്ച മുംബൈയിലെ ബ്രിഡ്ജ് ക്യാൻഡി ഹോസ്പിറ്റലിലാണ് കരീന (Kareena Kapoor)കുഞ്ഞിന് ജന്മം നൽകിയത്.  ആദിപുരുഷ്, ബണ്ടി ഓർ ബബ്ലി തുടങ്ങിയവയാണ സെയ്ഫ് അലിഖാന്റ പുറത്തിറങ്ങനിരിക്കുന്ന മറ്റ് ചിത്രങ്ങൾ.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News