ഹൈദരാബാദ്: ഡിവോഴ്സ്   വിവാദങ്ങൾക്കിടയിൽ നാഗ ചൈതന്യയുടെ പുതിയ ചിത്രം Love Story ഇന്ന് തീയേറ്റർ റിലീസിനെത്തും. ശേഖർ കാമുലയാണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവ്വഹിച്ചത്. കഴിഞ്ഞ മാസം ഏപ്രിലിൽ റിലീസിന് എത്തേണ്ടുന്ന സിനിമയായിരുന്നു ഇത്. എന്നാൽ കോവിഡ് പ്രതിസന്ധിയും മറ്റ് പ്രശ്നങ്ങളുമാണ് ചിത്രത്തിൻറെ റിലീസ് മാറ്റിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാഗ ചൈതന്യയും ഭാര്യ സാമന്തയും വേർപിരിയുന്നുവെന്ന വാർത്തകൾക്കിടയിലാണ് ചിത്രം റിലീസിന് എത്തുന്നത് എന്ന പ്രത്യേകത ഇത്തവണയുണ്ട്. അതേസമയം ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഒരു വിഭാഗം പേർ ചിത്രം ആവറേജ് ലെവൽ എന്ന് മാത്രമാണ് അഭിപ്രായപ്പെടുന്നത്. മറ്റൊരു വിഭാഗം ചിത്രം പ്രധാന സംഭവങ്ങളെ ഉയർത്തിക്കാട്ടിയെന്നും സംവിധായകൻറെ റോൾ വളരെ മികച്ച രീതിയിൽ കൈമാറിയെന്നും പറയുന്നു.


Also Read: Fahadh Movie Joji: ഫഹദും കൂട്ടരും തകർത്തഭിനയിച്ച ജോജി സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്  


എങ്കിലും സിനിമയുടെ  കഥ വിവരിക്കുന്ന രീതി, ഡാൻസ് നമ്പറുകൾ, സംഗീതം മുൻനിര അഭിനേതാക്കളുടെ പ്രകടനങ്ങളും അവർ തമ്മിലുള്ള കെമിസ്ട്രിയും തുടങ്ങിയവയ്ക്ക്   പ്രേക്ഷക രിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമീഗോസ് ക്രിയേഷൻറെ ബാനറിൽ വെങ്കിടേശ്വര സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.


ALSO READ : Prithviraj in Kurup : ദുൽഖർ സൽമാന്റെ കുറിപ്പിൽ അതിഥി താരമായി പൃഥ്വിരാജ് എത്തുന്നു


സായ് പല്ലവിയാണ് ചിത്രത്തിൽ നാഗചൈതന്യയുടെ നായികയായി എത്തുന്നത്. കൂടാതെ ദേവയാനി, റാവു രമേശ്, പോസാനി കൃഷ്ണ, രാജീവ് കനകല, ഇൌശ്വരി റാവു, സത്യം രാജേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അതേസമയം സാമന്തയുമായുള്ള വിവാഹ മോചന വാർത്തകളിൽ നാഗ ചൈതന്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതെല്ലാം വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.