Nalla Samayam OTT Release: നല്ല സമയം ഇന്ന് റിലീസ് ചെയ്യും; എപ്പോഴെന്ന് ഒമർ ലുലു പറയുന്നു
ഒമർ ലുലു തന്നെയാണ് റിലീസിങ്ങ് സമയം പുറത്ത് വിട്ടത്. ഒമർ ലുലു തന്നെയാണ് ഫേസ്ബുക്കിൽ വിവരങ്ങൾ പങ്ക് വെച്ചത്
തൃശ്ശൂർ: ഒമർ ലുലു ചിത്രം നല്ല സമയത്തിൻറെ റിലീസിങ്ങ് സമയം പുറത്ത് വിട്ടു. ഒമർ ലുലു തന്നെയാണ് ഫേസ്ബുക്കിൽ വിവരങ്ങൾ പങ്ക് വെച്ചത്. ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ചിത്രത്തിൻറെ റിലീസ് സംബന്ധിച്ച് പല തരത്തിലുമുള്ള അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു.
Saina Play OTTയിലാണ് ചിത്രം എത്തുന്നത്. സിനിമ ഇത്ര വലിയ ചർച്ചയാക്കി തന്ന കേരള എക്സൈസ്സ് ഡിപ്പാർട്ട്‌മെന്റിനും ഇവിടത്തെ ബുദ്ധി ജീവികൾക്കും എല്ലാ ചാനലുകാർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി പറയുന്നതായി ഒമർ ലുലു പോസ്റ്റിൽ കുറിച്ചു.
ഒമർ ലുലു പങ്ക് വെച്ച പോസ്റ്റ്
വളരെ ചെറിയ ബഡ്ജറ്റിൽ ആകെ 11 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത "നല്ല സമയം" എന്ന ഒരു കുഞ്ഞു OTT സിനിമ ഇത്ര വലിയ ചർച്ചയാക്കി തന്ന കേരള എക്സൈസ്സ് ഡിപ്പാർട്ട്‌മെന്റിനും ഇവിടത്തെ ബുദ്ധി ജീവികൾക്കും എല്ലാ ചാനലുകാർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. അപ്പോ ഇന്ന് വിഷു റിലീസായി വൈകുന്നേരം നാല് മണിക്ക് Saina Play OTTയിൽ വരും എല്ലാവരും കണ്ട് അഭിപ്രായം പറയണം കേട്ടോ...
ചിത്രം നവംബർ 18-ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. പിന്നീട് റിലീസ് തീയതി നീണ്ടു പോയി. ഇർഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് നല്ല സമയത്തിലൂടെ സംവിധായകൻ ഒമർ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിക്കുന്നത്. കലന്തൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഇർഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായിക വേഷങ്ങളിൽ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങൾ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കും.
നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാർത്താണ്. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് സിദ്ധാർഥ് ശങ്കറും തിരക്കഥ രചയ്താക്കളിൽ ഒരാളായ ചിത്രയും ചേർന്നാണ് സംഗീതം നൽകയിരിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...