നല്ല സമയം ട്രെയ്‌ലർ ലോഞ്ച് പരിപാടി കോഴിക്കോട് ഹൈലൈറ്റ് മാൾ അധികൃതർ അവസാന നിമിഷം റാദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി  എഴുത്തുകാരി എസ് ശാരദകുട്ടി. ഷക്കീല പങ്കെടുക്കുകയാണെങ്കിൽ പരിപാടി നടത്താൻ അനുവദിക്കില്ലെന്നാണ് ഹൈലൈറ്റ് മാൾ അധികൃതർ അറിയിച്ചത്. ഷക്കീലയെ ഒഴിവാക്കിയാൽ പരിപാടി നടത്താൻ അനുമതി നൽകാമെന്ന് അധികൃതർ പറഞ്ഞെങ്കിലും സിനിമയുടെ അണിയറ പ്രവർത്തകർ പരിപാടി റദ്ദാക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇതിനെതിരെ പ്രതികരിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.   സിനിമ എന്ന വ്യവസായം  തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ലെന്ന് എസ് ശാരദകുട്ടി തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ എന്നും  എസ് ശാരദകുട്ടി ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

എഴുത്തുകാരി എസ് ശാരദകുട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് 


കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട് , ഷക്കീലയായതു കൊണ്ട് Programme നടത്താനാവില്ല എന്ന് ഹൈലൈറ്റ് മാൾ അധികൃതർ അറിയിച്ചതായി വാർത്ത കണ്ടു. ഒരു വീഡിയോയും കണ്ടു. അപമാനിക്കപ്പെടുന്നത് ഇതാദ്യമല്ല എന്നവർ പറഞ്ഞു. ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ. പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം  തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല. അവർ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും. ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവർക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല. അവരുടെ വേദന ആരെയും ഒരിക്കലും നോവിക്കില്ല. പരസ്യമായി അവർക്കൊപ്പം നിൽക്കാനും ആരുമുണ്ടാവില്ല. സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ?


ALSO READ: 'ഷക്കീല അതിഥിയാണെങ്കിൽ പരിപാടി നടത്താൻ പറ്റില്ല'; കോഴിക്കോട് ഹൈലൈറ്റ് മാളിനെതിരെ ഒമർ ലുലു; നല്ല സമയത്തിന്റെ ട്രെയിലർ ലോഞ്ച് ഉപേക്ഷിച്ചു


സംഭവത്തിൽ നടി ഷക്കീലയ്ക്കൊപ്പമെത്തിയാണ് ഒമർ ലുലു മാൾ അധികൃതരുടെ നടപടിയ്ക്കെതിരെ പ്രതിഷേധം അറിയിച്ചത്. "ഇന്ന് ഏഴരയ്ക്ക് കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് ട്രെയിലർ ലോഞ്ച് പ്ലാൻ ചെയ്തിരുന്നു. പിന്നെ ചേച്ചിയാണ് (ഷക്കീല) ഗെസ്റ്റ് എന്നറിഞ്ഞപ്പോൾ ചെറിയ പ്രശ്നങ്ങൾ അവിടൂന്നും ഇവിടൂന്നും തുടങ്ങി അവസാനം സുരക്ഷ പ്രശ്നങ്ങളെ മുൻനിർത്തി പരിപാടി സംഘടിപ്പിക്കാൻ സാധിക്കില്ലയെന്ന് മാൾ അധികൃതർ പറഞ്ഞു. പിന്നെ മാൾ അധികൃതർ പറഞ്ഞു ഞങ്ങൾ മാത്രമാണെങ്കിൽ ഈ പരിപാടി നടത്താം" ഒമർ ലുലു പറഞ്ഞു.


പരിപാടിക്കായി ഷക്കീലയെ ക്ഷെണിച്ചിട്ട് പിന്നെ നടിയെ ഒഴുവാക്കി ട്രെയിലർ ലോഞ്ച് സംഘടിപ്പിക്കുന്നത് ശരിയല്ല. അതുകൊണ്ട് കോഴിക്കോട് വെച്ച് നടത്താനിരുന്ന നല്ല സമയത്തിന്റെ ട്രെയിലർ ലോഞ്ചും പ്രൊമോഷൻ പരിപാടിയും ഉപേക്ഷിച്ചു. എല്ലാവരുടെയും 'നല്ല സമയം ആകട്ടെ' എന്നും ഒമർ ലുലു കൂട്ടിച്ചേർത്തു.  താൻ ഇത് കാലാകാലങ്ങളിലായി താൻ നേരിടുന്ന പ്രശ്നമാണന്നും തനിക്ക് പ്രശ്നമൊന്നുമില്ലെന്നും ഷക്കീലയും പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ ഒരു നിലപാടുകൾ അവർ എടുക്കുന്നുയെന്ന് തനിക്ക് മനസ്സിലാകുന്നില്ലയെന്നും ഷക്കീല കൂട്ടിച്ചേർത്തു. 



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.