ജൂലൈ 26, കാര്‍ഗില്‍ മണ്ണില്‍ ത്രിവര്‍ണ്ണ കൊടി പാറിയിട്ട് ഇന്ന് 25 വര്‍ഷം. പാക്കിസ്ഥാനിനെതിരെ രാജ്യത്തിന് വേണ്ടി ധീര ജവാന്മാര്‍ പോരാടിയപ്പോള്‍ അവര്‍ക്കിടയില്‍ ഒരു ബോളിവുഡ് നടനും ഉണ്ടായിരുന്നു. അതു വരെ അഭ്രപാളികളില്‍ മാത്രം നായകനായിരുന്ന നാന പടേക്കര്‍ ആ നാളുകളില്‍ രാജ്യത്തിന്റെ നായകനായി പകര്‍ന്നാടി. കാര്‍ഗില്‍ യുദ്ധ സമയത്ത് ക്വിക്ക് റിയാക്ഷന്‍ ടീമീനോടൊപ്പം രണ്ട് ആഴ്ച പടേക്കർ യുദ്ധ ഭൂമിയില്‍ സേവനമനുഷ്ടിച്ചു. 1991ല്‍ പുറത്തിറങ്ങിയ പ്രഹാര്‍ സിനിമയിലെ മേജര്‍ പ്രതാപ് ചൗഹാനായി വേഷമിട്ട പടേക്കര്‍ ജീവിതത്തില്‍ ജവാനായി പ്രവര്‍ത്തിച്ചത് രണ്ടര വർഷമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ നൽകിയ അഭിമുഖത്തില്‍ 1999 ലെ  കാര്‍ഗില്‍ യുദ്ധത്തിന്റെ ഓര്‍മകള്‍ അദ്ദേഹം പങ്കു വച്ചു. ''ഞാന്‍ ക്വിക്ക് റിയാക്ഷന്‍ ടീമിലെ അംഗമായിരുന്നു. ഇതൊരു സ്‌പെഷ്യല്‍ ഫോഴ്‌സായിരുന്നു. കുറഞ്ഞത് രാജ്യത്തിന് വേണ്ടി ഇത്രയെങ്കിലും നമുക്ക് ചെയ്യാന്‍ കഴിയും'' എന്നിങ്ങനെയായിരുന്നു പടേക്കര്‍ പറഞ്ഞത്. സൈനികരോടുള്ള ബഹുമാനവും സ്‌നേഹവും പലപ്പോഴും അദ്ദേഹം വാക്കുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.  സൈനിക ശക്തിയെ പറ്റിയുള്ള അഭിപ്രായങ്ങളും പങ്കു വച്ചിട്ടുണ്ട്. സിനിമാ താരങ്ങളല്ല മറിച്ച് രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന ജവാന്മാരാണ് യഥാര്‍ത്ഥ നായകരെന്നും അവരെയാണ് ആരാധിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.


2016 ല്‍ ബോളിവുഡില്‍ പ്രവര്‍ത്തിച്ചിരുന്ന പാക്കിസ്ഥാന്‍ കലാകാരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോഴും അതിനെ ശക്തമായി പിന്തുണച്ചവരുടെ കൂട്ടത്തില്‍ പടേക്കറും ഉണ്ടായിരുന്നു. ''ആദ്യം രാജ്യത്തിന് വേണ്ടി നിലകൈാള്ളും. എന്റെ രാജ്യത്തിനപ്പുറം വേറെയാരെയും എനിക്കറിയില്ല. രാജ്യത്തിന് മുമ്പില്‍ കലാകാരന്മാര്‍ വളരെ ചെറുതാണ്. ഞാന്‍ രണ്ടര വര്‍ഷം സേനയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ നായകന്മാര്‍ ആരെന്ന് എനിക്കറിയാം. നമ്മുടെ ജവാന്മാര്‍ ആണ് യഥാര്‍ത്ഥ നായകര്‍''എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
 നാന പടേക്കര്‍ എന്ന വിശ്വാനന്ദ് പടേക്കര്‍1978 ല്‍ പുറത്തിറങ്ങിയ ഗമന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.