ഹൈദരാബാദ്: നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ചിത്രമാണ് "ദസറ" . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്. സന്തോഷ് നാരായൺ ഈണം പകർന്ന ദസറയിലെ ആദ്യ ഗാനമായ 'ധൂം ധൂം ദോസ്ഥാൻ' ഈ മാസം ദസറ ദിനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗംഭീരമായ കിടിലൻ നൃത്തചുവടുകളെക്കെയായി കൽക്കരി ഖനികളിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള  ഒരു ലോക്കൽ സ്ട്രീറ്റ് സോങ് ചിത്രത്തിലെ പുറത്തിറങ്ങുന്ന ആദ്യ ഗാനമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. നാനിക്കും കീർത്തിക്കും പുറമെ തമിഴ് താരം സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


ALSO READ : Varal Movie: 'വിധി'ക്ക് ശേഷം 'വരാൽ'; അനൂപ് മേനോൻ-കണ്ണൻ താമരക്കുളം ചിത്രം ഒക്ടോബർ 14നെത്തും



സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകും. ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നാനി മാസ്സും ആക്ഷൻ പായ്ക്ക്ഡ് ആയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി.. തെലുങ്ക് തമിഴ് കന്നഡ മലയാളം ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്.. പിആർഒ: ശബരി.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.