Ini Utharan Movie: ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം അപർണ ബാലമുരളിയുടെ ആദ്യ തീയേറ്റർ റിലീസായ 'ഇനി ഉത്തരം' കഴിഞ്ഞ ദിവസം പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ താരങ്ങൾ ഉൾപ്പെടെ സന്തോഷത്തിലാണ്. ഇന്ന് റിലീസിന് ശേഷമുള്ള ആദ്യ ഷോ കഴിഞ്ഞ് പ്രേക്ഷകരുടെ പ്രതികരണത്തിനായി കാത്തിരിക്കുമ്പോൾ കഴിഞ്ഞ ദിവസം താരങ്ങളുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. ജീത്തു ജോസഫിന്റെ ശിഷ്യനായ സുധീഷ് രാമചന്ദ്രന്റെ ആദ്യ സംവിധാന സംരംഭം പൂർണമായും ത്രിൽ അടിപ്പിക്കുന്നതാണ്. പൂർണമായും ത്രില്ലടിപ്പിക്കുന്ന അവസാന നിമിഷം വരെ സസ്പെൻസ് നിറഞ്ഞുനിൽക്കുന്ന ചിത്രമായിട്ടാണ് ഇനി ഉത്തരം ഒരുക്കിയിരിക്കുന്നത്. പ്രീവ്യു ഷോ കണ്ടിറങ്ങിയത്തിന് ശേഷം നമിത പ്രമോദ് ഓടിവന്ന് അപർണ ബാലമുരളിയെ കെട്ടിപ്പിടിക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Ini Utharam Movie: പോലീസ് വേഷം വേണ്ടെന്ന് വച്ചിട്ടും ത്രില്ലടിപ്പിച്ച കഥ കേട്ട് പോലീസ് വേഷം സ്വീകരിച്ച ഹരീഷ് ഉത്തമന്റെ "ഇനി ഉത്തരം" റിലീസിനെത്തുന്നു


"സിനിമ നല്ല രസമുള്ളതാണെന്നും ആദ്യ പകുതിയിൽ ഒരു പിടിയും കിട്ടാതെ നിൽക്കുമെങ്കിലും രണ്ടാം പകുതിയിൽ കൃത്യമായ ഉത്തരം സിനിമ നൽകുന്നുണ്ട്. അതാണ് ഇനി ഉത്തരം". ഇതായിരുന്നു ദീപക് പറമ്പോളിന്റെ വാക്കുകൾ. ചിത്രം വലിയ രീതിയിൽ എൻഗേജ് ചെയ്യുന്നുണ്ടെന്നും അപർണയും ഷാജോണും അതിഗംഭീരമായി അവരുടെ പ്രകടനം നടത്തിയിട്ടുണ്ടെന്നും നമിത പ്രമോദ് പറഞ്ഞു. 


Also Read: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


സുധീഷേട്ടന്റെ ആദ്യ സംവിധാന സംരംഭം ഗംഭീരമായെന്നും ഒരു ഇമോഷണൽ ത്രില്ലർ എന്ന ജോണറിനോട് പൂർണമായും നീതി പുലർത്തുന്ന ചിത്രമെന്നും നടൻ അനു മോഹൻ പറഞ്ഞു. ഇനി പ്രേക്ഷകരുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പാണ്. 


Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ


നവാഗതനായ സുധീഷ് രാമചന്ദ്രൻ അപർണ്ണാ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് "ഇനി ഉത്തരം". ഒഎ&വി  എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ നിർമിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളിയാണ് പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.