ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് പ്രേക്ഷകർക്ക് 99 രൂപയ്ക്ക് ചിത്രം കാണാൻ അവസരം. മൾട്ടി പ്ലെക്സ് അസോസിയേഷനാണ് ദേശീയ സിനിമാ ദിനമായ സെപ്റ്റംബർ 20ന് പ്രേക്ഷകർക്ക് പ്രത്യേക ഓഫർ നൽകുന്നത്. രാജ്യത്താകമാനമുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുക്കിങ് ആപ്പുകളിൽ 99 രൂപയ്ക്ക് പുറമേ അധിക ബുക്കിങ് ചാർജ് ഉണ്ടായിരിക്കും. തിയറ്റർ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം. സെപ്റ്റംബർ 20ന് ഏത് സമയത്തും ഈ ഓഫർ ലഭ്യമാണ്. 


മൾട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആർ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മൾട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഓഫർ ലഭ്യമാവുക.


ബുക്ക്മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിൽ ഓഫർ തുകയ്ക്ക് ടിക്കറ്റ് ലഭ്യമാകും. എന്നാൽ ത്രിഡി സിനിമകൾ, ഐമാക്സ്, 4 ഡിഎക്സ്, റിക്ലൈനർ തുടങ്ങിയ പ്രീമിയം വിഭാ​ഗങ്ങൾക്ക് ഓഫർ ലഭ്യമല്ല.


അജയന്റെ രണ്ടാം മോഷണം, കിഷ്കിന്ധാ കാണ്ഡം, കൊണ്ടൽ, ബാഡ് ബോയ്സ്, ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്, കഥ ഇന്നുവരെ, കുട്ടന്റെ ഷിനി​ഗാമി എന്നീ മലയാള സിനിമകൾ ഈ ഓഫറിൽ ആസ്വദിക്കാം.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.