Film Awards: സിനിമ പ്രേമികൾക്ക് ഇത് ഇരട്ടിമധുരം; ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഒരേ ദിവസം, മമ്മൂട്ടി മികച്ച നടനാകുമോ?
54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡിന് പരിഗണിച്ചിരിക്കുന്നത് മമ്മൂട്ടിയെയാണെന്നാണ് റിപ്പോർട്ട്
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും ഓഗസ്റ്റ് 16, നാളെയാണ് പ്രഖ്യാപിക്കുന്നത്. 70മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനമാണ് നാളെ നടക്കുന്നത്. 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉച്ചയ്ക്ക് 12 മണിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം ഉച്ചതിരിഞ്ഞ് മൂന്നു മണിക്കുമാണ് നടക്കുക. ദേശീയ അവാര്‍ഡില്‍ 2022ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാര്‍ഡിന് വരുന്നത്.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടി ഫൈനൽ റൗണ്ടിലെത്തിയിട്ടുണ്ട്. രണ്ട് പുരസ്കാരങ്ങളും ലഭിക്കുകയാണെങ്കിൽ അത് മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം അപൂർവ നേട്ടമായിരിക്കും. ഒരേ ദിവസം മികച്ച നടനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടുന്ന താരമെന്ന നേട്ടമാകും മമ്മൂട്ടിയെ തേടിയെത്തുക. നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ മമ്മൂട്ടിക്കൊപ്പം ഈ പുരസ്കാരത്തിന് പരിഗണിച്ചിരിക്കുന്നത് കന്നഡ നടൻ റിഷഭ് ഷെട്ടിയെയാണ്. കാന്താര എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റിഷഭ് ഷെട്ടിയെ പരിഗണിച്ചിരിക്കുന്നത്.
Also Read: Nazriya Nazim: 'ഉമ്മ എന്നെ കൊല്ലു'മെന്ന് നസ്രിയ; ഇത് ട്രാൻസ് ലുക്കെന്ന് ആരാധകർ
സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.