Chennai : തമിഴ് ആന്തോളജി (Tamil Anthology)  ചിത്രം നവരസയുടെ ടീസർ പുറത്ത് വിട്ടു. നെറ്ഫ്ലിക്സ് (Netflix)  ഇന്ന് രാവിലെയാണ് ചിത്രത്തിൻറെ ടീസർ പുറത്തിറക്കിയത്. ഒമ്പത് കഥകൾ ഒമ്പത് വികാരങ്ങൾ എന്ന ടാഗോട് കൂടിയാണ് ചിത്രത്തിൻറെ ടീസർ പുറത്തിറക്കിയിരിക്കുന്നത്. സിനിമ രംഗത്തെ പല പ്രമുഖരെയും ഒന്നിച്ചെത്തിക്കുന്ന ചിത്രമെന്നതാണ് നവരസയുടെ ഏറ്റവും വലിയ പ്രത്യേകത. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ആഗസ്റ്റ് ആറിന് ചിത്രം റിലീസ് ചെയ്യും.



COMMERCIAL BREAK
SCROLL TO CONTINUE READING

മണിരത്‌നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  9 ചെറുകഥകളിലായി വിവിധ മുൻനിര താരങ്ങളെയാണ് ചിത്രം രംഗത്തേക്ക് കൊണ്ട് വരുന്നത്. 9 വികാരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഒമ്പത് കഥകൾ. കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് കഥകൾ.


ALSO READ: Chathur Mukham Review: ആ നിഗൂഢതകളിൽ ഇരുണ്ട മറകളിൽ എവിടെയൊ പ്രേതങ്ങളുണ്ട്, നിങ്ങളുടെ തൊട്ടടുത്തവിടെ ഒരു പക്ഷെ?


ബെജോയ് നമ്പ്യാർ, ഗൗതം വാസുദേവ് ​​മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം  എന്നീ സംവിധായകർ ഈ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുണ്ട്. നവരസാ ചിത്രത്തിൽ നിന്ന് കിട്ടുന്ന വരുമാനം കോവിഡ് രോഗബാധ മൂലം ബുദ്ധിമുട്ടുന്നവർക്ക് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: Chathur Mukham ZEE5 ൽ എത്തി, മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമാണ് ചതുർമുഖം


നടൻ അരവിന്ദ് സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും നവരസയിലുണ്ട്. അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, സരവനൻ, അലഗം പെരുമാൾ, രേവതി, നിത്യ മേനെൻ, പാർവതി തിരുവോത്തു, ഐശ്വര്യ രാജേഷ്, പൂർണ, റിയത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, രാവം , സനന്ത്, വിധു, ശ്രീരാം എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.


ALSO READ: Sarpatta Ott Release: സർപ്പറ്റ പരമ്പരൈ ഒടിടി റിലീസിന് എത്തുന്നു, തീയ്യതി ആര്യ പ്രഖ്യാപിച്ചു


എ ആർ റഹ്മാൻ, ഡി ഇമ്മാൻ, ഗിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൺ ഈതൻ യോഹന്നാൻ, ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അബിനന്ദൻ രാമാനുജം, ശ്രേയാസ് കൃഷ്ണ, ഹർഷ്വീർ ഒബറായി, സുജിത്ത് സാരംഗ്, വി ബാബു, വിരാജ് സിംഗ് എന്നിവർ ചേർന്ന് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.