കൊച്ചി: വിജയകരമായി പ്രദർശനം തുടരുന്ന നവ്യാ നായരുടെ തിരിച്ചുവരവ് ചിത്രം ഒരുത്തീക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. ഒരുത്തീ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുത്തീയുടെ അതേ അണിയറപ്രവർത്തകർ തന്നെയാണ് രണ്ടാം ഭാഗം ഒരുക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 18ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ഒരുത്തീ സിനിമ മികച്ച പ്രേക്ഷക നിരൂപക പ്രശംസയും ഏറ്റുവാങ്ങി തീയറ്ററിൽ പ്രദർശനം തുടരുകയാണ്. അതിനിടെയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നത്. 


ALSO READ : GOLD Malayalam Movie : വെറുതെ വന്ന് ചവിട്ടി പൃഥ്വിരാജ്; വെറുതെ പോപ്പ്കോൺ കഴിച്ച് ലേഡി സൂപ്പർ സ്റ്റാർ; അൽഫോൺസ് പുത്രന്റെ ഗോൾഡ് സിനിമയുടെ ടീസറെത്തി


സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചാണ് ഒരുത്തീ 2 എന്ന പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ വിവരം പുറത്ത്‌വിട്ടത്. ഒരുത്തീ സിനിമ അണിയിച്ചൊരുക്കിയവർ തന്നെയാണ് ഒരുത്തീ 2യുടെ മുന്നണയിലും പിന്നണിയിലും പ്രവർത്തിക്കുക.


വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും ബെൻസി നാസർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്‌ദുൾ നാസർ നിർമ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വർഷം ഡിസംബറോടെ   ചിത്രീകരണം ആരംഭിക്കും. നവ്യാ നായരും, വിനായകനും, സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി ഒരുത്തീ 2 യിലും ഉണ്ടാകും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.