കുറച്ച് നാളുകൾക്ക് മുൻപ് ഇന്ത്യൻ സിനിമാലോകം ആഘോഷമാക്കിയ താര വിവാഹമായിരുന്നു നയൻ‌താര വിഘ്‌നേശ് ശിവൻ വിവാഹം. 6 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും ജീവിതം ആഘോഷമാക്കുകയാണ്. സിനിമ തിരക്കുകളെല്ലാം മാറ്റിവെച്ച് രാജ്യങ്ങൾ ചുറ്റിക്കറങ്ങി പ്രണയിക്കുകയാണ് ഇരുവരും. സ്‌പെയിനിലെ ബാഴ്സലോണയിൽ അവധികാലം ആഘോഷിച്ച് നടക്കുകയാണ് ഇരുവരും. സിനിമതിരക്ക് ഒന്നും അലട്ടാതെ തങ്ങളുടെ ലോകത്താണ് നയൻ താരയും വിഘ്‌നേശ് ശിവനും.


COMMERCIAL BREAK
SCROLL TO CONTINUE READING

 



സംഗീതം ആസ്വദിച്ചും പാറി നടന്നും ഓരോ സ്ഥലങ്ങൾ സന്ദർശിച്ചും ആസ്വദിക്കുകയാണ് നയൻതാര. ആരും തിരിച്ചറിയാതെ എല്ലാം ആസ്വദിക്കാൻ കഴിയുകയാണ് നയൻസിന്. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും ബാഴ്‌സലോണയിലേക്ക് പറന്നത്. യാത്രയുടെ എല്ലാ വിവരങ്ങളും വിഘ്‌നേശ് ശിവൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്. അതിനാൽ തന്നെ നയൻതാരയുടെ ചിത്രങ്ങൾ എപ്പോഴും ഇപ്പോൾ ആരാധകർക്ക് ലഭിക്കുന്നുണ്ട്. 


നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് ഉടനെ എത്താൻ പോവുകയാണ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ എന്ന ഡോക്യുമെന്ററി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അതിന് വേണ്ടിയും ആരാധകർ കാത്തിരിക്കുകയാണ്. 


 



ഇക്കഴിഞ്ഞ ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഇന്ത്യൻ സിനിമാലോകം മുഴുവൻ സാക്ഷിയായിരുന്നു .


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.