തെന്നിന്ത്യന്‍  ലേഡി സൂപ്പര്‍ സ്റ്റാര്‍  നയൻതാരയുടെ  (Nayanthara) വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്..   


COMMERCIAL BREAK
SCROLL TO CONTINUE READING

സംവിധായകൻ വിഘ്നേഷ് ശിവൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രം കണ്ടാണ്‌ നയന്‍താരയുടെ (Nayanthara) വിവാഹ നിശ്ചയം കഴിഞ്ഞുവോ? എന്ന് ആരാധകര്‍ അന്വേഷിച്ചു തുടങ്ങിയത്. വര്‍ഷങ്ങളായി സംവിധായകന്‍ വിഘ്നേഷ് ശിവനും നയന്‍താരയും തമ്മില്‍   പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ക്ക് അറിവുണ്ട് എങ്കിലും  നയന്‍സിന്‍റെ മോതിരമണിഞ്ഞ വിരലുകളുടെ ചിത്രം കണ്ടതോടെയാണ്  വിവാഹ നിശ്ചയം കഴിഞ്ഞോ? എന്ന സംശയം ആരാധകര്‍ക്കുള്ളില്‍ ഉടലെടുക്കുന്നത്.


ഇരുവരും ചേര്‍ന്നുള്ള ചിത്രത്തില്‍  വിഘ്നേഷിന്‍റെ നെഞ്ചോട് ചേർത്ത് കൈവെച്ച് നിൽക്കുകയാണ്  നയൻതാര. എന്നാല്‍,  ചിത്രത്തില്‍ ഇരുവരുടേയും മുഖമില്ല. എന്നാല്‍, നയന്‍താരയുടെ മോതിര വിരലിൽ ഒരു മോതിരം വ്യക്തമാണ്. 


ഫോട്ടോയ്ക്ക് വിഘ്നേഷ് നൽകിയ ക്യാപ്ഷനും ഇതിനോടകം വൈറലായി മാറിയിരിയ്ക്കുകയാണ്. 'വിരലിൽ ജീവൻ കൊരുത്തു' എന്നർത്ഥം വരുന്ന 'വിരലോട് ഉയർ കൂട കോർത്ത്' എന്നാണ് വിഘ്നേഷിന്‍റെ  കുറിപ്പ്. ഇതോടെയാണ്  ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നത്. 


എന്തായാലും നിശ്ചയം കഴിഞ്ഞോ എന്ന ആരാധകരുടെ ചോദ്യത്തിന് വിഘ്നേഷ് ഇതുവരെ ഔദ്യോഗികമായി മറുപടിയൊന്നും  നല്‍കിയിട്ടില്ല... 


 



സത്യന്‍ അന്തിക്കാട്-ജയറാം കൂട്ടുകെട്ടിൽ പിറന്ന "മനസ്സിനക്കരെ" എന്ന ചിത്രത്തിലൂടെയാണ്   നയന്‍താര മലയാളികളുടെ  പ്രിയപ്പെട്ട താരമായി  മാറുന്നത്. നയൻതാരയുടേതായി  (Nayanthara) പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ വൻ ഹിറ്റാണ്.  കഴിഞ്ഞ 17 വര്‍ഷമായി  തെന്നിന്ത്യന്‍   സിനിമാ ലോകത്ത് തിളങ്ങി  നില്‍ക്കുകയാണ്  നയന്‍‌താര 


Also read: Nayanthara ലൂസിഫർ തെലുങ്ക് റീമേക്കിൽ Chiranjeevi യുടെ നായിക!


അതേസമയം, മലയാള സിനിമാ ആരാധകര്‍ ഏറെ കാത്തിരുന്ന  നയന്‍താര,  കുഞ്ചാക്കോ ബോബന്‍  (Kunchacko Boban) ചിത്രം  "നിഴല്‍" (Nizhal) റിലീസിന് തയ്യാറെടുക്കുകയാണ്. ഈസ്റ്റര്‍ ചിത്രമായി ഏപ്രില്‍  4ന്  നിഴല്‍ തിയേറ്ററുകളില്‍ എത്തും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.