Nizhal: നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് തിയേറ്ററുകളില്‍

മലയാള സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന  'നിഴല്‍' ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു.  ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍  എത്തുക..

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 08:56 PM IST
  • മലയാള സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന 'നിഴല്‍' ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക..
  • തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും (Nayanthara) നടന്‍ കുഞ്ചാക്കോ ബോബനും (Kunchacko Boban) ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നിഴല്‍ (Nizghal) എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
Nizhal: നയന്‍താരയും കുഞ്ചാക്കോ ബോബനും  ഒന്നിക്കുന്ന 'നിഴല്‍'  ഏപ്രില്‍ 4ന്  തിയേറ്ററുകളില്‍

മലയാള സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന  'നിഴല്‍' ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു.  ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍  എത്തുക..

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും  (Nayanthara) നടന്‍ കുഞ്ചാക്കോ ബോബനും   (Kunchacko Boban) ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നിഴല്‍  (Nizghal) എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. റിലീസ് തിയതിയ്ക്കൊപ്പം  ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

 ലൗ ആക്ഷൻ ഡ്രാമ'യ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. 
നിഴലിലെ നയൻതാരയുടെ  ലുക്ക്  സൈബറിടത്തിൽ വൈറലായി മാറിയിരുന്നു. ആരാധകരെല്ലാം തന്നെ താരത്തിന്‍റെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. നിഴലിലൂടെ നയൻതാര  ഒരു വർഷക്കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്...

Nizhal

അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന രണ്ടാമത്തെ ത്രില്ലർ ചിത്രമാണ് ഇത്. കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി മുഴുനീള കഥാപാത്രങ്ങളായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ നിഴലിനുണ്ട്. 

Also read: എന്‍റെ നിഴല്‍ കണ്ടെത്തൂ.... കുഞ്ചാക്കോ ബോബന്‍റെ ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്‍റെ  സംവിധാനം.   ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Also read: Kuruppu Teaser: കാത്തിരിപ്പിന് വിരാമം കുറുപ്പ് ടീസർ 26-ന് എത്തുന്നു

സിനിമയുടെതായി ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്‍റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News