സത്യന്‍ അന്തിക്കാട്-ജയറാം കൂട്ടുകെട്ടിൽ പിറന്ന "മനസ്സിനക്കരെ" എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ  നയന്‍താരയ്ക്ക്  ആരാധകര്‍ ഏറെയാണ്‌.  


COMMERCIAL BREAK
SCROLL TO CONTINUE READING

തെന്നിന്ത്യന്‍  ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന  നയൻതാരയുടേതായി  (Nayanthara) പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ വൻ ഹിറ്റാണ്.  പുരുഷ താരങ്ങള്‍  അടക്കിവാഴുന്ന തമിഴകം (Tamil Cinema) ആദ്യമായാണ് ഒരു നടി  അടക്കി ഭരിക്കുന്നത്. വര്‍ഷങ്ങളായി എതിരാളികളില്ലാതെ ലേഡി സൂപ്പര്‍ സ്റ്റാറായി തമിഴകത്ത് നയന്‍താര മിന്നി നില്‍ക്കുകയാണ്.  17 വര്‍ഷം പിന്നിട്ട നയൻ താരയുടെ സിനിമാ കരിയര്‍ സിനിമക്കഥയെ വെല്ലുന്നതായിരുന്നു. 


നയന്‍താരയുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയത് മൂക്കുത്തി അമ്മന്‍ എന്ന ചിത്രമായിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി നയന്‍താര മിന്നി. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനായി നയന്‍താര വലിയ മുന്നൊരുക്കങ്ങളൊക്കെ നടത്തിയിരുന്നു എന്നതാണ് വസ്തുത.


Also read: തെന്നിന്ത്യന്‍ സിനിമയില്‍ Nayantara തിളങ്ങി നില്‍ക്കുന്നതിന്‍റെ കാരണം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍


ഒരു വര്‍ഷത്തോളം നടി മത്സ്യമാംസാദികള്‍ ഭക്ഷിക്കാതെയും നിരന്തരം ഇന്ത്യയിലെ പ്രശസ്ത ദേവീ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയുമൊക്കെ ചെയ്തിരുന്നു. കാമുകനും സംവിധായകനുമായ വിഗ്നേഷ് ശിവനൊപ്പമുള്ള ഈ ക്ഷേത്ര സന്ദര്‍ശനങ്ങളെല്ലാം  സോഷ്യല്‍ മീഡിയയില്‍  ഏറെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. 


എന്നാല്‍, ഇപ്പോഴിതാ നയന്‍താര വീണ്ടും ക്ഷേത്രദര്‍ശനം നടത്തിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.  നയന്‍താര കേരളത്തിലെ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രദര്‍ശനം നടത്തിയതായാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. നയന്‍താര ക്ഷേത്രത്തില്‍ നില്‍ക്കുന്നതായ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 



അതേസമയം,  താരം ഇപ്പോള്‍ അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബന്‍  (Kunchacko Boban) നായകനാകുന്ന നിഴല്‍  (Nizhal) എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിന്‍റെ ഷൂട്ടിഗ്  പുരോഗമിക്കുകയാണ്. അതിന്‍റെ ഭാഗമായി കേരളത്തില്‍ വന്നപ്പോള്‍ നടത്തിയ ക്ഷേത്രദര്‍ശനത്തിനിടെ ആരാധകരിലാരോ പകര്‍ത്തിയ ചിത്രമാണോ ഇത് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.