ധനുഷിനെതിരെ ആഞ്ഞടിച്ച് നയൻതാര. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര - വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെ ധനുഷ് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ചിരുന്നു. നാനും റൗഡി താൻ എന്ന സിനിമയുടെ ചില ദൃശ്യങ്ങൾ ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നോട്ടീസ് അയച്ചത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി നയൻ താര രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ ധനുഷിന് എഴുതിയ തുറന്ന കത്തിൽ നിരവധി ആരോപണങ്ങളാണ് ധനുഷിനെതിരെ താരം ഉന്നയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നയൻതാരയെ നായികയാക്കി വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. അതു കൊണ്ട് തന്നെ ഡോക്യുമെന്ററിയിൽ സിനിമ പരാമർശിക്കുന്നുണ്ട്.  വെറും മൂന്ന് സെക്കന്റ് രംഗത്തിന് പത്ത് കോടി എന്തിനാണെന്ന് നടി ചോദിക്കുന്നു. 


Read Also: 'വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിച്ച് സ്നേഹത്തിന്റെ കടയിൽ അംഗത്വമെടുക്കുന്നു'; കോൺഗ്രസിൽ ചേർന്ന് സന്ദീപ് വാര്യർ


ധനുഷ് തന്നോടും ഭർത്താവിനോടും പക പോകുകയാണെന്ന് നയൻ താര പറഞ്ഞു. നേരത്തെ, ചിത്രത്തിന്റെ ഭാ​ഗം സിനിമയിൽ ഉപയോ​ഗിക്കാൻ അനുമതി തേടിയിരുന്നെങ്കിലും എൻഒസി നൽകിയിരുന്നില്ലെന്ന് നയൻ താര പറയുന്നു. മാത്രമല്ല, ആവശ്യം പരി​ഗിക്കുന്നത് മന:പൂർവ്വം വൈകിപ്പിച്ചെന്നും ആരോപിച്ചു. രണ്ട് വർഷം കാത്തിരുന്നിട്ടും അനുവദിക്കാത്തതിനാൽ നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്ത് പരിഹരിക്കാനും തീരുമാനിച്ചു. മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ ഉപയോ​ഗിച്ചതെന്നും നയൻതാര വെളിപ്പെടുത്തി.



അച്ഛന്റെയും മികച്ച സംവിധായകന്റെയും അനു​ഗ്രഹമുള്ള താങ്കളെപ്പോലെയുള്ള നല്ല നടൻ ഇത് വായിച്ച് മനസ്സിലാക്കണമെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ആരാധകർക്ക് മുന്നിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല, വൈരാ​ഗ്യ ബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണ് ധനുഷെന്നും നയൻതാര ആഞ്ഞടിച്ചു.


നാനും റൗഡി താൻ എന്ന സിനിമയിലെ ​ഗാനങ്ങൾ ഏറെ വിലമതിക്കുന്നതാണെന്നും ആ വരികൾ വന്നത് യഥാർത്ഥ വികാരങ്ങളിൽ നിന്നാണെന്നും നയൻ താര പറഞ്ഞു. അതു കൊണ്ട് തന്നെ രംഗങ്ങൾ ഉപയോഗിക്കാൻ വിസമ്മതിച്ചപ്പോൾ തകർന്നു പോയെന്നും താരം വെളിപ്പെടുത്തി. 


ബിസിനസ്സോ, മറ്റ് പണം സംബന്ധമായ പ്രശ്നങ്ങളോ ആയിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നെന്നും എന്നാൽ വ്യക്തിപരമായ വിദ്വേഷമാണ് കാണിക്കുന്നതെന്നും നയൻ താര വിമർശിച്ചു. ചില കള്ളക്കഥകളുണ്ടാക്കി പഞ്ച് ഡയലോ​ഗുകൾ ചേ‍ർത്ത് അടുത്ത ഓഡിയോ ലോഞ്ചിൽ നിങ്ങൾ പറയുമായിരിക്കും, എന്നാൽ ദൈവം ഇത് കാണുന്നുണ്ടെന്ന് ഓ‍ർക്കൂ എന്നും നയൻതാര പറയുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.