സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാ​ഗ്രാമിൽ എൻട്രി ചെയ്തിരിക്കുകയാണ് നയൻതാര. ഇത്രയും നാളും വിഘ്നേഷ് ശിവന്റെ അക്കൗണ്ടിലൂടെയും താരത്തിന്റെ ഫാൻ പേജുകളിലൂടെയാണ് വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത്. ഇപ്പോഴിതാ സ്വന്തമായി ഒരു ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് നയൻതാര. ഈ വിവരം പ്രേക്ഷകരെ അറിയിച്ചത് ഒരു വീഡിയോയിലൂടെയാണ്. മക്കളായ ഉയിരിനും ഉലകിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചായിരുന്നു നയൻതാരയുടെ ഇൻസ്റ്റ എൻട്രി. ഇതാദ്യമായാണ് കുഞ്ഞുങ്ങളുടെ മുഖം നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

'നാൻ വന്തിട്ടേന്ന് സൊല്ല്' എന്ന ക്യാപ്ഷനോടെയാണ് ആദ്യ പോസ്റ്റ് നയൻസ് പങ്കുവെച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ​ഗാനവും ഉൾപ്പെടുത്തി. നാലര ലക്ഷത്തിന് മുകളിൽ ആളുകൾ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ഇതിനോടകം 558 കെ ഫോളോവേഴ്സിനെ ആണ് നയൻതാര സ്വന്തമാക്കിയിരിക്കുന്നത്. മക്കൾക്ക് ഒപ്പമുള്ള പോസ്റ്റ് കൂടാതെ ജവാന്റെ ട്രെയിലറും നയൻതാര പങ്കുവച്ചിട്ടുണ്ട്.



Also Read: Dhoomam Ott: ധൂമം ഒടിടിയിലെത്താൻ ഇനിയും വൈകുമോ? സ്ട്രീമിങ് ഏത് പ്ലാറ്റ്ഫോമിൽ?


കഴിഞ്ഞ ദിവസം ഉയിരും ഉലകവും ഓണസദ്യ കഴിക്കുന്നതിന്‍റെ ചിത്രങ്ങള്‍ വിഘ്നേഷ് ശിവന്‍ പങ്കുവച്ചിരുന്നു.'ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തില്‍ ഈ ചെറിയ നിമിഷം വിലപ്പെട്ടതാണ്. ഓണാഘോഷം ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകിനുമൊപ്പം. എല്ലാവര്‍ക്കും ഓണാശംസകള്‍' എന്നായിരുന്നു വിക്കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. രുദ്രോനീൽ എൻ ശിവ എന്നാണ് ഉയിരിന്റെ യഥാർഥ പേര്. ഉലകിന്റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.