Nayanthara: നയന്‍താര ബോളിവുഡിലേക്ക്..നായകന്‍ ഷാരൂഖ് ഖാന്‍ ?
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തന്‍റെ പ്രഥമ ബോളിവുഡ് ചിത്രത്തില്‍ നായകന്‍ കിംഗ് ഖാനാണ് എന്നാണ് സൂചനകള്‍.
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തന്‍റെ പ്രഥമ ബോളിവുഡ് ചിത്രത്തില്‍ നായകന്‍ കിംഗ് ഖാനാണ് എന്നാണ് സൂചനകള്‍.
ആറ്റ്‌ലീയുടെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാനും (Shah Rukh Khan) നയന്‍താരയും (Nayanthara) മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. ആക്ഷന്‍-ത്രില്ലര്‍ ആറ്റ്‌ലീ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രമായി നയന്‍താരയെയാണ് അണിയറ പ്രവര്‍ത്തകരും നിര്‍മ്മാതാക്കളും തുടക്കം മുതല്‍ പരിഗണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.
ഷാരൂഖ് ഖാന്‍ ഇപ്പോള്‍ 'പത്താന്‍ ' ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ്. ഈ ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. ഇത് പൂര്‍ത്തിയാക്കിയ ശേഷമായിരിയ്ക്കും ആറ്റ്‌ലീയുടെ ചിത്രം ആരംഭിക്കുക.
Also Read: Nayanthara ലൂസിഫർ തെലുങ്ക് റീമേക്കിൽ Chiranjeevi യുടെ നായിക!
ഏറെ നാളായി ഷാരൂഖ് ഖാന്‍റെ ഒരു സുപ്പര്‍ ഹിറ്റ് ചിത്രത്തിനായി കാത്തിരിയ്ക്കുന്നവര്‍ക്ക് ഇനി കിംഗ് ഖാന്‍റെ ഏറെ ചിത്രങ്ങള്‍ കാണാനാകും.
ചിത്രം ഹിന്ദിയിലും ദക്ഷിണേന്ത്യയിലും വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിക്കുന്നതോടെ ചിത്രം വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA