Nayanthara wedding |നയൻതാര - വിഗ്നേഷ് ശിവൻ വിവാഹ ചിത്രങ്ങൾ പുറത്ത്
ഷാരുഖ് ഖാൻ, രജനീകാന്ത്, മണിരത്നം എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. വിഘ്നേഷ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്
നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹം തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കിയിരുന്നു . ഇരുവരുടെയും വിവാഹത്തിൽ ബോളിവുഡിലേയും തെന്നിന്ത്യയിലേയും സൂപ്പർതാരങ്ങൾ എത്തിയിരുന്നു . ഇപ്പോൾ വിവാഹത്തിന് എത്തിയ പ്രമുഖരുടെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ഷാരുഖ് ഖാൻ, രജനീകാന്ത്, മണിരത്നം എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. വിഘ്നേഷ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.
വിവാഹം കഴിഞ്ഞ് ഒരുമാസം തികയുന്ന സമയത്താണ് താരങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഷാരുഖ് ഖാനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത് ഇതിലപ്പുറം എന്താണ് ചോദിക്കാനാവുക. വിനയവും കരുണയുമുള്ള വിസ്മയിപ്പിക്കുന്ന ഈ മനുഷ്യന്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായത് അനുഗ്രഹമായി കാണുന്നു എന്ന അടിക്കുറിപ്പോടു കൂടിയാണ് . അതേസമയം രജനീകാന്ത് വിവാഹത്തിന് എത്തിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തമിഴ് സിനിമയിലെ താര പ്രണയ ജോഡികളിൽ ഒരാളായ നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേശ്ശിവന്റെയും വിവാഹം കഴിഞ്ഞ മാസം മാമല്ലപുരത്ത് വൻ ആഘോഷങ്ങളോടെയാണ് നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പ്രമുഖ താരങ്ങളും മാത്രമാണ് ഈ വിവാഹത്തിൽ പങ്കെടുത്തത്.
ആദ്യം തിരുപ്പതിയിൽ വച്ചാണ് വിവാഹം നടക്കുകയെന്ന് പറഞ്ഞിരുന്നെങ്കിലും യാത്രാദൂരം , വിഐപി സുരക്ഷ, ദേവസ്ഥാനത്തിന്റെ അനുമതി നിഷേധിക്കൽ തുടങ്ങിയ കാരണങ്ങളാൽ പിന്നീട് മാമല്ലപുരത്തേക്ക് മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...