Nayanthara - Vignesh Shivan Marriage: നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തില്‍ പങ്കെടുത്ത് ഷാരൂഖ് ഖാൻ - ചിത്രങ്ങൾ വൈറൽ
ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനും നയൻസ്-വിക്കി വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.
ചെന്നൈ: നീണ്ട കാത്തിരിപ്പിനൊടുവിൽ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം നടന്നു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. നയൻതാരയുടെ വിവാഹം കഴിഞ്ഞു, നയൻസിന്റെ വിവാഹം ഉടൻ എന്ന തരത്തിലുള്ള ഗോസിപ്പുകൾക്കെല്ലാം ഇതോടെ അവസാനം ഉണ്ടായിരിക്കുകയാണ്. രജനികാന്ത് ഉൾപ്പെടെ സിനിമ മേഖലയിൽ നിന്നുള്ള തങ്ങളുടെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ വിഘ്നേഷ് ശിവൻ നയൻതാര വിവാഹം നടന്നു. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനും നയൻസ്-വിക്കി വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഷാരൂഖിന്റെ മാനേജർ ആണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായ 'ജവാന്‍'ലെ ഷാരൂഖ് ഖാനാണ് നായകൻ. ആറ്റ്ലിയാണ് ജവാൻ സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാനും ആറ്റ്ലിയും ഒരുമിച്ചുള്ള ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്.
രാവിലെ എട്ട് മണിയോടെ വിവാഹ ചടങ്ങുകൾ നടന്നതായാണ് റിപ്പോർട്ടുകൾ. കാർത്തി, വിജയ് സേതുപതി, എസ് ജെ സൂര്യ, ആർ ശരത് കുമാർ, രാധിക ശരത് കുമാർ, ദിവ്യ ദർശിനി, വസന്ത് രവി, സംവിധായകൻ ആറ്റ്ലി, നിർമാതാവ് ബോണി തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു. നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹ ദിനത്തിൽ തമിഴ്‌നാട്ടിലുടനീളം 18,000 കുട്ടികൾക്കും ഒരു ലക്ഷം പേർക്കും ഉച്ചഭക്ഷണം നൽകും. വിവാഹ ചടങ്ങുകളുടെ വീഡിയോ പകര്‍പ്പവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കനത്ത സുരക്ഷയിലാണ് വിവാഹവേദിയും പരിസരവും. ജൂൺ 10 ന് നയൻതാരയും വിഘ്‌നേഷ് ശിവനും ചെന്നൈയിൽ റിസപ്ഷൻ സംഘടിപ്പിക്കുമെന്നും സിനിമയിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...