നയൻതാര വിഘ്നേഷ് ശിവൻ വിവാഹം ജൂൺ ഒമ്പതിന്; ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത് വിട്ടു
നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്റർ രൂപത്തിലാണ് ക്ഷണക്കത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്.
ചെന്നൈ: സംവിധായകൻ വിഘ്നേഷ് ശിവനും നടി നയൻതാരയും തമ്മിലുള്ള വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത് വിട്ടു. ജൂൺ ഒമ്പതിനാണ് വിവാഹം. മഹാബലിപുരത്ത് വച്ചാണ് വിവാഹ ചടങ്ങുകൾ. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്റർ രൂപത്തിലാണ് ക്ഷണക്കത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്.
തിരുപ്പതിയിൽ വച്ച് വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് വേദി മാറ്റുകയായിരുന്നു. 2015-ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിഘ്നേഷ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-നായിരുന്നു വിവാഹനിശ്ചയം.
ഓ 2 എന്ന ചിത്രമാണ് തമിഴിൽ നയൻതാരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഗോൾഡിലും നയൻതാരയാണ് നായിക. അജിത് നായകനാവുന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്നത്. എ.കെ 62 എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന താൽക്കാലിക പേര്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...