നയൻസിന്റെ ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത.  നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് എന്നതാണ് ആ വാർത്ത.  കുഞ്ചാക്കോ ബോബന്റെ 'നിഴൽ' (Nizhal) എന്ന ചിത്രത്തിലാണ് താരം എത്തുന്നത്.  സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING


ഇപ്പോഴിതാ ഈ സിനിമയ്ക്കായി നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ (Nayanthara) 25 ദിവസമാണ് കൊച്ചിയിലുള്ളത്.  ഇതിനിടയ്ക്ക് ഇസക്കുട്ടൻ (Izahaak) നയൻസിനെ കാണാനെത്തിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.   


Also read: viral video: കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് Dhruva Sarja 


ഇസക്കുട്ടൻ ആരാന്ന് എല്ലാർക്കും മനസിലായികാണും അല്ലേ.. അതെ നമ്മുടെ ചാക്കോച്ചന്റെ മകൻ ഇസഹാക് എന്ന ഇസക്കുട്ടൻ. നയൻതാര ഇസക്കുട്ടനെ എടുത്തുകൊണ്ട് നിലക്കുന്ന ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.  ഒപ്പം കുഞ്ചാക്കോയും പ്രിയയും ഉണ്ട്.  ചിത്രം കുഞ്ചാക്കോയാണ് (Kunchacko Boban) സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.  



എന്തായാലും ചിത്രത്തിൽ നിന്നും ഇസക്കുട്ടന് നയൻസിനെ തീരെ പിടിച്ചമട്ടില്ല.  കുഞ്ചാക്കോ ബോബൻ (Kunchacko Boban) പങ്കുവെച്ച ചിത്രങ്ങൾക്ക് രസകരമായ നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.    കുഞ്ചാക്കോ ബോബൻ നായകനായി വരുന്ന നിഴൽ (Nizhal) എന്ന ചിത്രത്തിന്റെ സംവിധാനം ചെയ്യുന്നത് അപ്പു ഭട്ടതിരിയാണ്.  തിരക്കഥ എസ് സഞ്ജീവാണ് നിർവഹിച്ചിരിക്കുന്നത്.  



Also read: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി 


നയൻസിന്റെ പിറന്നാൾ ദിനത്തിൽ നിഴലിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.  ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ അഭിജിത് എം പിള്ള, ഫെല്ലിനി ടിപി, ബാദുഷ, ഗണേഷ് ജോസ് എന്നിവര് ചേർന്ന് ഒരു കൂട്ടായ നിർമ്മാണമാണ് ചിത്രത്തിനുള്ളത്.  



(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)