ആരാധക‍ർ ഏറെ കാത്തിരുന്ന പുതിയ ചിത്രം നായാട്ടിന്റെ (Nayattu) മറ്റൊരു പോസ്റ്റ‍ർ പുറത്തിറങ്ങി. സൂചനകളിൽ നിന്ന് തന്നെ ചിത്രത്തിൽ ചാക്കോച്ചൻ പോലീസ് വേഷത്തിലാണ് എത്തുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ പോസ്റ്ററിൽ തുണി വിരിക്കുന്ന ചാക്കോച്ചനാണുള്ളത്. അദ്ദേഹം തന്നെയാണ് പുതിയ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതുംചാക്കോച്ചനെ കൂടാതെ നിമിഷ സജയന്‍, അജു വര്‍ഗീസ് (Aju Vargheese) എന്നിവരാണ് നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.ഏപ്രില്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 


ALSO READ : ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജു വാര്യര്‍..!! ആരാധകരെ അമ്പരപ്പെടുത്തി കിടിലന്‍ മേക്ക് ഓവറില്‍ താരം


അന്തരിച്ച അനിൽ നെടുമങ്ങാട്,ജാഫ‍ർ ഇടുക്കി,ഹരികൃഷ്ണൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു.  മാർ‌ച്ച് 20നാണ് ചിത്രത്തിന്റെ ആദ്യത്തെ ട്രെയിലർ (Movie Trailor) പുറത്തിറങ്ങിയത്. അഞ്ചാം പാതിരക്ക് ശേഷം വീണ്ടും ഒരു ത്രില്ല‍ർ മണം എന്നാണ് ആരാധകർ ചിത്രത്തിനെ വിശേഷിപ്പിച്ചത്.