അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് ( International Film festivals) തെരഞ്ഞെടുക്കപ്പെട്ട് മാര്‍ട്ടിന്‍ പ്രക്കാട്ട് (Martin Prakat) സംവിധാനം ചെയ്ത നായാട്ട് (Nayattu). സ്വീഡിഷ് (Swedish International Film Festival), ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്കാണ് (Dhaka International Film festival) ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


 


കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്.



 


Also Read: പ്രേക്ഷകരെ വേട്ടയാടിയ നായാട്ട്: ബാക്കിയാക്കുന്ന യഥാർഥ രാഷ്ട്രീയം


മലയാളത്തില്‍ വലിയ വിജയമായിരുന്ന ചിത്രം. ചാർളിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത  ത്രില്ലർ (Thriller) സ്വഭാവമുളള ഒരു സോഷ്യോ-പൊളിറ്റക്കൽ സസ്പെൻസ് ചിത്രമാണ് നായാട്ട്.  ചിത്രത്തിന്റെ വലിയൊരു പ്രത്യേകതയാണ് മികച്ച വിഷ്വൽസും ഒപ്പം ഡാർക്ക് മോഡിലുളള കളർ ടോണും. സങ്കീർണത നിറഞ്ഞ ഈ വിഷ്വൽസ് പകർത്തിയത് ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനുമാണ്.


Also Read: Fahadh Movie Joji: ഫഹദും കൂട്ടരും തകർത്തഭിനയിച്ച ജോജി സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്  


ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി (Joji) എന്ന ചിത്രവും 2021 സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (Swedish International Film Festival) മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമായി (Best International Feature Film Award) തെരഞ്ഞെടുക്കപ്പെട്ടിരിന്നു. ഫഹദ് ഫാസിലായിരുന്നു (Fahadh Faasil) ചിത്രത്തിലെ മുഖ്യകഥാപാത്രം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.