പ്രേക്ഷകരെ വേട്ടയാടിയ നായാട്ട്: ബാക്കിയാക്കുന്ന യഥാർഥ രാഷ്ട്രീയം

ഏറെ ബഹളം നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ നിന്ന് തുടങ്ങി വളരെ ശാന്തമായ സീനിലാണ് ചിത്രം അവസാനിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 10, 2021, 03:12 PM IST
  • സാഹചര്യത്തിൽ അകപ്പെട്ട മൂന്നുപേരുടെ കടുത്ത മാനസിക സംഘർഷങ്ങൾ കൃത്യമായി പറയുന്നുണ്ട്
  • ചിത്രത്തിന്റെ വലിയൊരു പ്രത്യേകതയാണ് മികച്ച വിഷ്വൽസും ഒപ്പം ഡാർക്ക് മോഡിലുളള കളർ ടോണും
  • വിഷ്വൽസ് പകർത്തിയത് ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനുമാണ്
  • സത്യത്തിൽ ചിത്രം കാണുന്ന പ്രേക്ഷകരല്ലെ നായാടപ്പെടുന്നത്.
പ്രേക്ഷകരെ വേട്ടയാടിയ നായാട്ട്: ബാക്കിയാക്കുന്ന യഥാർഥ രാഷ്ട്രീയം

Kochi:ചാർളിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത  ത്രില്ലർ (Thriller) സ്വഭാവമുളള ഒരു സോഷ്യോ-പൊളിറ്റക്കൽ സസ്പെൻസ് ചിത്രമാണ് നായാട്ട്.  ഒരു ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി 3 പേരെ നായാടി കണ്ടുപിടിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സത്യത്തിൽ ചിത്രം കാണുന്ന പ്രേക്ഷകരല്ലെ നായാടപ്പെടുന്നത്.

അടുത്തത് എന്ത് എന്ന ആകാംഷ തീർച്ചയായും കാഴ്ചക്കാരിൽ ഉരുവാക്കിയിട്ടുണ്ടാവും. ഏറെ ബഹളം നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ നിന്ന് തുടങ്ങി വളരെ ശാന്തമായ സീനിലാണ് ചിത്രം അവസാനിക്കുന്നത്.

സിനിമ തുടങ്ങുമ്പോൾ ഇതൊരു പോലീസ് സ്റ്റോറി (Police Story) ആണെന്ന് തോന്നുമെങ്കിലും ചിത്രം ഇന്നത്തെ സമൂഹത്തിന്റെ പൊളിറ്റിക്കൽ സമ്മർദ്ദങ്ങളെ കുറിച്ചും, അധികാരികളുടെ അടിച്ചമർത്തലുകളെ ക്കുറച്ചുമെല്ലാം ചർച്ച ചെയ്യുന്നുണ്ട്. എഎസ്ഐ മണിയൻ (ജോജു ജോർജ്), സിപിഒ പ്രവീൺ മൈക്കിൾ (Kunchacko Boban), കോൺസ്റ്റബിൾ സുനിത (നിമിഷ സജയൻ) എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

ALSO READ : Operation Java നീണ്ട 75 ദിവസത്തിന് ശേഷം ഷേണായിസിൽ നിന്നും പിവിആറിൽ നിന്നും പടി ഇറങ്ങുന്നു, ചിത്രം ഇനി കാണാൻ സാധിക്കുന്നത് Zee5 ലും Zee Keralam ചാനലിലും

ഒരു റോഡ് അപകടത്തിൽപ്പെട്ട് ദളിത് യുവാവ് മരണപ്പെടുന്നതിലൂടെയാണ് ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് കഥ വഴി തിരിയുന്നത്. ഇതിനെ കൊലപാതകമാക്കി മാറ്റുകയും വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഈ മൂന്ന് പേരെയും പ്രതികളാക്കുകയും ചെയ്യും. ഇലക്ഷന്റെ പശ്ചാത്തലത്തിലാണ് സംഭവം നടക്കുന്നത്. അതിനാൽ തുടർഭരണം നിലനിർത്താനായി സർക്കാർ ഈ കേസിൽ കൂടുതൽ ശ്രദ്ധ ചെലുത്തി പ്രതികളെ പിടിക്കുന്നു.

ALSO READ:  Salman Khan നായകനായി എത്തുന്ന Radhe തിയറ്റർ റിലീസിനൊപ്പം ZEE5 ലും ZEE PLEX ലും, ചിത്രത്തിന്റെ റിലീസ് മെയ് 13ന്

സാഹചര്യത്തിൽ അകപ്പെട്ട മൂന്നുപേരുടെ കടുത്ത മാനസിക സംഘർഷങ്ങൾ കൃത്യമായി പറയുന്നുണ്ട്. ഒരച്ഛന്റെ മനോ വേദനയെ വളരെ ലാളിത്യ പൂർവ്വം അവതരിപ്പിക്കാൻ ജോജു ജോർജിന് സാധിച്ചു. മറ്റു രണ്ടു പേരും അവരവരുടെ കഥാപാത്രങ്ങളെ മനോഹരമാക്കി.

ചിത്രത്തിന്റെ വലിയൊരു പ്രത്യേകതയാണ് മികച്ച വിഷ്വൽസും  ഒപ്പം ഡാർക്ക് മോഡിലുളള കളർ ടോണും. സങ്കീർണത നിറഞ്ഞ ഈ വിഷ്വൽസ് പകർത്തിയത് ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനുമാണ്.അവസാനം എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യം ബാക്കി വെച്ചാണ് സിനിമ അവസാനിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News