Nazriya Nazim ആദ്യമായി തെലുങ്ക് ചിത്രത്തിൽ നായികയായി എത്തുന്നു; അതെ സമയം Fahadh Faasil വില്ലനായും എത്തുന്നു
വിവേക് അത്രേയ സംവിധാനം ചെയ്യുന്ന `അണ്ടേ സുന്ദരാനികി` എന്ന ചിത്രത്തില്‍ നാനിയുടെ നായികയായി നസ്രിയ എത്തുന്നു
Hyderabad: Nazriya Nazim വിവേക് അത്രേയ സംവിധാനം ചെയ്യുന്ന 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തില്‍ നാനിയുടെ നായികയായി എത്തുന്നു. Fahadh Faasil അല്ലു അർജുൻ ചിത്രത്തിൽ വില്ലനായി എത്തുമെന്ന റിപ്പോർട്ടുകൾക്ക് ദിവസങ്ങൾ പിന്നിടെയാണ്. നസ്രിയയും തെലുങ്ക് ചിത്രത്തിൽ എത്തുമെന്ന വാർത്ത വന്നിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറയ്ക്കുകയാണ് ഈ താരദമ്പതികൾ.
രണ്ട് പേരുടെയും ഷൂട്ടിങ് സമയങ്ങൾ ഏകദേശം ഒരേസമയത്താണ് ക്രമീകരിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനോടൊപ്പം (Fahadh Fasil) തന്നെയെത്തിയ ട്രെൻസാണ് നസ്രിയ അഭിനയിച്ച അവസാന ചിത്രം. വിവാഹ ശേഷം നിരവധി കാലമായി അഭിനയ രംഗത്ത് നിന്ന് വിട്ട് നിന്ന് നസ്രിയ വിവാഹ ശേഷം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി അണ്ടേ സുന്ദരാനികിയ്ക്കുണ്ട്.
ALSO READ: Ajay Devgn നിർമ്മിക്കുന്ന പുതിയ ചിത്രമെത്തുന്നു; പേര് Gobar
അണ്ടേ സുന്ദരാനികിയുടെ പ്രഖ്യാപനം 2020 നവംബർ 21 ന് തന്നെ നടത്തിയിരുന്നെങ്കിലും ഈ മാസത്തിന്റെ ആരംഭിലാണ് ചിത്രത്തിന്റെ ചിത്രീകരണമ് ആരംഭിച്ചത്. നാനിയുടെ ടക്ക് ജഗദീഷ് എന്ന ചിത്രം മാറ്റി വെച്ചതിനെ തുടർന്ന് ഇപ്പോൾ സായി പല്ലവിയോടും കൃതി ഷെട്ടിയോടും ഒപ്പം ശ്യാം സിംഗ് റോയിയ്ക്ക് വേണ്ടിയാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
ALSO READ: Saina: Parineeti Chopra യുടെ സൈന ഏപ്രിൽ 23 ന് ആമസോൺ പ്രൈമിലെത്തുന്നു
Allu Arjun ന്റെ ബിഗ് ബജറ്റ് ചിത്രം Pushpa യിൽ വില്ലനായിട്ട് ഫഹദ് തെലുങ്കിലേക്കെത്തുമെന്ന് പുഷ്പയുടെ അണിയറ പ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചിരുന്നു . തെലങ്കു കൂടാതെ മലയാളം, തമിഴ്, കന്നടാ, ഹിന്ദി ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുന്നത്. Rashmika Mandanna യാണ് ചിത്രത്തിലെ നായിക. സിനിമ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ട്വിറ്ററിലൂടെയാണ് ഫഹദ് അല്ലു അർജുന്റെ വില്ലനായി പുഷ്പയിലെത്തുന്ന വിവരം ആദ്യം പുറത്ത് വിട്ടത്.
ALSO READ: Kaduva Movie: പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം ആരംഭിച്ചു
വില്ലനാകാൻ എറ്റവും മികച്ച മുഖമെന്ന് എന്ന് വിശേഷണത്തിലൂടെയാണ് മൈത്രി മൂവി മേക്കേഴ്സ് ഫഹദിന് തെലുങ്കിലേക്ക് ട്വിറ്ററിലൂടെ ക്ഷണം നൽകിയിരിക്കുന്നത്. ആന്ധ്ര പ്രദേശിലെ ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുക്കന്ന കഥയാണ് പുഷ്പയിലൂടെ അവതരിപ്പിക്കുന്നത്. നിലവിൽ കേരളത്തിൽ ഷൂട്ടിങ് തുടർന്ന് വരുകെയാണ്. അതിന് ശേഷം വിശാഖപട്ടണത്തും, ഈസ്റ്റ് ഗോദാവേരിയിലും സിനമയുടെ ചിത്രീകരണം തുടരുമെന്ന് അണിറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...