വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത അസഭ്യവർഷം നേരിടേണ്ടി വന്ന അനശ്വര രാജന് പിന്തുണയുമായി സിനിമാലോകത്ത് നിന്നും നിരവധി പേർ രംഗത്ത്.  ധരിച്ച വസ്ത്രത്തിന് ഇറക്കം കുറഞ്ഞുപോയി എന്ന പേരിലാണ്  ചലച്ചിത്ര താരം അനശ്വര രാജന്  സൈബർ ആക്രമണം നേരിടേണ്ടിവന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഓണ്‍സ്‌ക്രീന്‍ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍! മീനയ്ക്ക് ദൃശ്യം 2 വിലേക്ക് ക്ഷണം!!


റിമ കല്ലിങ്കൽ ആണ് അനശ്വരയ്ക്ക് പിന്തുണയുമായി ആദ്യം എത്തിയത്.  ശേഷം അഹാന കൃഷ്ണ, അനാർക്കലി മരയ്ക്കാർ, അഭയ കിരൺമയി, ഹരീഷ് പേരടി എന്നിവരും എത്തിയിരുന്നു.  ഇപ്പോഴിതാ അനശ്വരയ്ക്ക് പിന്തുണയുമായി നസ്രിയ നസീമും (Nazriya Nazeem)എത്തിയിരിക്കുകയാണ്.  



 


അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട് എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് റിമ കല്ലിങ്കൽ കുറിച്ചത്.  


 



 


സാരി ഉടുക്കും ചിലപ്പോൾ സ്ലിം സൂട്ടിടും അതിൽ നിങ്ങൾക്ക് എന്താണെന്നാണ് അഹാന പ്രതികരിച്ചത്.  


 



 


ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് പലരേയും പ്രകോപ്പിച്ചത്.