ഓണ്‍സ്‌ക്രീന്‍ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍! മീനയ്ക്ക് ദൃശ്യം 2 വിലേക്ക് ക്ഷണം!!

ഇന്ന് തെന്നിന്ത്യന്‍ താരം  മീനയുടെ പിറന്നാള്‍... 

Last Updated : Sep 16, 2020, 04:05 PM IST
  • ഇന്ന് തെന്നിന്ത്യന്‍ താരം മീനയുടെ പിറന്നാള്‍...
  • മോഹന്‍ലാലിന്‍റെ ഏറ്റവും ഭാഗ്യ ജോഡി എന്നാണ് മീന (Meena)യെ വിശേഷിപ്പിക്കാറുള്ളത്.
  • ഭാര്യ ഭര്‍ത്താക്കന്മാരായി ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം ആരാധകര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.
ഓണ്‍സ്‌ക്രീന്‍  ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍! മീനയ്ക്ക്  ദൃശ്യം 2 വിലേക്ക് ക്ഷണം!!

ഇന്ന് തെന്നിന്ത്യന്‍ താരം  മീനയുടെ പിറന്നാള്‍... 

മോഹന്‍ലാലിന്‍റെ   ഏറ്റവും ഭാഗ്യ ജോഡി എന്നാണ് മീന (Meena)യെ വിശേഷിപ്പിക്കാറുള്ളത്.  ഭാര്യ ഭര്‍ത്താക്കന്മാരായി ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം  ആരാധകര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.   എണ്ണമറ്റ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലായിരിന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്. 

ഇന്ന് മീന  തന്‍റെ  ജന്മദിനം ആഘോഷിക്കുകയാണ്. 46-ാം പിറന്നാള്‍ ആഘോഷിക്കുന്ന മീനയ്ക്ക് ആശംസകളുമായി മോഹന്‍ലാലും  (Mohanlal)എത്തിയിരുന്നു. ഒപ്പം മറ്റൊരു കാര്യം  കൂടി ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ മോഹന്‍ലാല്‍ എഴുതിയിരിക്കുകയാണ്.

'പിറന്നാള്‍ ആശംസകള്‍ മീന, ദൃശ്യം 2 (Drishyam 2)വിന്‍റെ സെറ്റിലേക്ക് താങ്കളെ ക്ഷണിക്കുകയാണ്' എന്നാണ് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത്. സന്ദേശത്തിനൊപ്പം  മീനയുടെ മനോഹരമായൊരു ഫോട്ടോയും പങ്കുവെച്ചിരുന്നു. 

മോഹന്‍ലാല്‍ മീന  ജോഡികള്‍  തകര്‍ത്തഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു  ദൃശ്യം. ജിത്തു ജോസഫിന്‍റെ സംവിധാനത്തില്‍ പിറന്ന ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വിജയമായിരുന്നു.

ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്.  മോഹന്‍ലാലിന്‍റെ പിറന്നാള്‍ സ്‌പെഷ്യലായിട്ടാണ് ദൃശ്യത്തിന്‍റെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകന്‍ പ്രഖ്യാപിച്ചത്.  ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. 

മോഹന്‍ലാലും മീനയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറ്റവും കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രമായിരുന്നു ദൃശ്യം. കുടുംബ പശ്ചാതലത്തിലൊരുക്കിയ ത്രില്ലര്‍ സിനിമ രണ്ടാം വരവിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുമെന്ന്തന്നെയാണ് കണക്കുകൂട്ടല്‍. 

Trending News