മുംബൈ: സുഷാന്ത് സിംഗ് രാജ്പുതിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെ NCB (Narcotics Control Bureau) കസ്റ്റഡിയിലെടുത്തു. സാമുവലിന്‍റെ വസതിയില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

'വിഷാദ രോഗ' വാദം പൊളിയുന്നു; ദിഷയുടെയും സുഷാന്തിന്‍റെയും വാട്സ്ആപ് ചാറ്റ് പുറത്ത്!


NCB അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സഈദ് വിലാത്രയുമായി സാമുവലിനും റിയ ചക്രബര്‍ത്തി(Rhea Chakraborty) യുടെ സഹോദരന്‍ ഷോവിക്കിനും ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. സഈദ് വഴിയാണ് ഷോവിക്കിനും സാമുവലിനും ലഹരിമരുന്ന് എത്തിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.


ജൂണ്‍ 14ന് സുഷാന്തിന്റെ വീട്ടിലെത്തിയ ആ 'അജ്ഞാത' പെണ്‍ക്കുട്ടി ആര്?


താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും കഞ്ചാവ് കഴിക്കുമ്പോള്‍ സുഷാന്തി(Sushant Singh Rajput)നെ തടയാന്‍ ശ്രമിച്ചെന്നുമാണ് റിയയുടെ മൊഴി. അതേസമയം, NCB സംഘം റിയാ ചക്രബര്‍ത്തിയുടെ മുംബൈയിലെ വസതിയില്‍ റെയ്ഡ് നടത്തി. സുഷാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കേസിന്‍റെ അന്വേഷണത്തിനിടെ റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയം ഉയര്‍ന്നിരുന്നു.