Mohanlal on Nedumudi Venu`s Demise : കലയുടെ തറവാട്ടിലെ ഹിസ് ഹൈനസായ ആ വലിയ മനസിന്റെ സ്നേഹ ചൂട്, നെടുമുടി വേണുവിന് മോഹൻലാലിന്റെ ആദരാഞ്ജലി
Nedumudi Venu Demise ഞെട്ടലിലാണ് മലയാളം സിനിമ മേഖല. 80കളുടെ ആദ്യം മുതൽ അടുത്തിടെ വരെ സിനിമകളിലെത്തിയ ഒരുപാട് പേർക്ക് തങ്ങളുടെ വേണുചേട്ടനോടൊപ്പമുള്ള ഓർമ്മകൾ പങ്കവെക്കാനുണ്ട്.
Kochi : അതുല്യനടൻ നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ (Nedumudi Venu Demise) ഞെട്ടലിലാണ് മലയാളം സിനിമ മേഖല. 80കളുടെ ആദ്യം മുതൽ അടുത്തിടെ വരെ സിനിമകളിലെത്തിയ ഒരുപാട് പേർക്ക് തങ്ങളുടെ വേണുചേട്ടനോടൊപ്പമുള്ള ഓർമ്മകൾ പങ്കവെക്കാനുണ്ട്. അത്തരത്തിൽ വൈകാരികമായിട്ടാണ് നടൻ മോഹൻലാൽ (Mohanlal) തന്റെ വേണച്ചേട്ടനുമായിട്ടുള്ള നിമിഷങ്ങൾ ഓർത്തെടുക്കുന്നത്.
തനിക്ക് തന്റെ വേണുചേട്ടന് ഔപചാരികമായി ആദരാഞ്ജലി അർപ്പിക്കാന സാധിക്കുന്നില്ല എന്നാണ് മോഹൻലാൽ തന്റെ ഫേസ്ബുക്കി പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. നടന്റെ വിടവാങ്ങൾ മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടമാണെന്ന് മോഹൻലാൽ കുറിക്കുകയും ചെയ്തു.
ഒരു ജേഷ്ഠസഹോദരനെ പോലെ തന്നെ ചേർത്തുപിടിച്ച നെടുമുടി വേണുവിന്റെ വേർപാട് തനിക്ക് വ്യക്തിപരമായി വലിയ വേദനയാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
"കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിൻ്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല..." എന്ന് കുറിച്ചാണ് മോഹൻലാൽ തന്റെ കുറിപ്പ് അവസാനിപ്പുക്കുന്നത്.
നെടുമുടി വേണുവും മോഹൻലാലും നിരവധി ചിത്രങ്ങളിലാണ് ഒരുമിച്ച വേഷമിട്ടിട്ടുള്ളത്. സുഹൃത്തക്കളായും സഹോദരനായും അച്ഛനും മകനുമായും നിരവധി വേഷങ്ങളാണ് ഇരുവരും ചേർന്ന് മലയാള സിനിമയ്ക്ക് നൽകിയിരിക്കുന്നത്.
പ്രിയദർശൻ സിനികളായ ചിത്രം, താളവട്ടം, തേന്മാവിൻ കൊമ്പത്ത്, മുകുന്ദേട്ട സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ, കാക്കക്കുയിൽ, വന്ദനം, ഒപ്പം എന്നിവയിൽ ഇരുവരുടെയും പ്രകടനം ഒരു മലയാള സിനിമ പ്രക്ഷകനും മറക്കാൻ ഇടയില്ല.
ഇവ കൂടാതെ ദേവാസുരം, മണിചിത്രത്താഴ്, ഹരികൃഷ്ണൻസ്, തന്മാത്ര, ദശരഥം, അക്കരെ അക്കരെ അക്കരെ, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങിയ നിരവധി ചിത്രങ്ങളിലുടെ ഇരവരും മലയാളി രസിപ്പിക്കുകും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അഭിനയമികവ് കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. 73 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോർട്ട് വന്നത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ALSO READ :
Breaking News: മലയാളികളെ വിസ്മയിപ്പിച്ച പ്രിയ നടൻ നെടുമുടിവേണു ഓർമ്മയായി
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എൻ്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിൻ്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...