1964ൽ റിലീസായ മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഭാർഗവി നിലയം ഇന്നത്തെ സാങ്കേതിക മികവ് കൊണ്ട് സമ്പന്നമാക്കി പ്രേക്ഷകനെ മുഷിപ്പിക്കാതെ ഗംഭീരമായ ഫ്രെയിമുകൾ കൊണ്ട് ഞെട്ടിപ്പിക്കുന്നതാണ് 'നീലവെളിച്ചം'. ഓരോ ഷോട്ടും തീയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ പ്രേക്ഷകന് തിരമാല പോലെ ഒന്നിന് പിറകെ ഒന്നായി ഒഴുകി എത്തും. ഒരു ക്ലാസിക് നമ്മുടെ മുന്നിൽ നിൽക്കെ ഇന്നത്തെ സാങ്കേതിക മികവ് കൊണ്ട് അതിന്റെ മുകളിൽ പിടിച്ച് നിൽക്കാൻ നീലവെളിച്ചത്തിന് സാധിച്ചു. സംവിധായകൻ ആഷിഖ് അബുവിനും ക്യാമറ ഗിരീഷ് ഗംഗാധരനും ഒരു വലിയ കയ്യടി.


COMMERCIAL BREAK
SCROLL TO CONTINUE READING

പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് ബിജിബാലും റെക്‌സ് വിജയനും ചേർന്ന് ഒരുക്കിയ സംഗീത വിരുന്നിനെ കുറിച്ച് എടുത്ത് പറയണം. ഗാനങ്ങൾ ഹൃദ്യസ്ഥമായ മലയാളി പ്രേക്ഷകർക്ക് മുന്നിൽ പുതിയ ഈണത്തിൽ ഭംഗി ഒട്ടും ചോർന്ന് പോകാതെ പുതിയ അവതരണ രീതിയിൽ എത്തിക്കുന്നുണ്ട്. കലാസംവിധാനം ചിത്രത്തിൽ മികച്ച് നിൽക്കുന്നു. 


Also Read: Jawan Movie: ജവാനിൽ അതിഥി വേഷത്തിൽ അല്ലു അർജുൻ എത്തുമോ? പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ


 


പ്രകടനങ്ങൾ കൊണ്ട് ഗംഭീരം എന്ന് തോന്നിപ്പിച്ചത് ടോവിനോയും റിമ കല്ലിങ്കലും തന്നെയാണ്. ഇരുവരും കഥാപാത്രത്തോട് പൂർണമായ നീതി പുലർത്തിയപ്പോൾ ഷൈൻ ടോം ചാക്കോ ജീവിതത്തിൽ കാണിക്കുന്ന അതേ മാനറിസം കഥാപാത്രത്തിന് നൽകിയപ്പോൾ കണക്ട് ആകാൻ സാധിച്ചില്ല. ബാക്കിയുള്ള കഥാപാത്രങ്ങൾ അവരവർക്ക് കിട്ടിയ വേഷങ്ങൾ മനോഹരമാക്കി. ഇന്നത്തെ കാലഘട്ടത്തിലെ എല്ലാ മികവും ഉപയോഗിച്ച് മനോഹരമായി കോർത്തിണക്കിയ ചിത്രം തന്നെയാണ് നീലവെളിച്ചം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.