പ്രശസ്ത തിരക്കഥാകൃത്തായ  രാജേഷ് കെ രാമൻ ആദ്യമായി സംവിധാനം ചെയ്ത നീരജ എന്ന ചിത്രത്തിലെ  ഗാനങ്ങൾ  പുറത്തിറങ്ങി. ലുലു മാളിൽ നടന്ന ചടങ്ങിൽ വച്ചാണ് ഓഡിയോ റിലീസ് ചെയ്തത്. ടിസീരീസ് മ്യൂസിക് ആണ് ഗാനങ്ങൾ പുറത്തിറക്കുന്നത്. ടൈറ്റിൽ റോളിൽ നീരജയായി ശ്രുതി രാമചന്ദ്രൻ എത്തുന്ന ചിത്രത്തിൽ ഗുരു സോ മസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദയം ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പാലേരി, അഭിജശിവ കല, സ്മിനു സിജു, കോട്ടയം രമേശ്, സന്തോഷ് കീഴാറ്റൂർ, അരുൺകുമാർ, ശ്രുതി രജനികാന്ത്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഫാമിലി ഡ്രാമ സസ്പെൻസ് ചിത്രമായാണ് നീരജ ഒരുക്കിയിരിക്കുന്നത്. ഒരു ഫീൽ ഗുഡ് ഫാമിലി മൂവി ആണ് നീരജ. ഷേക്സ്പിയർ എം എ മലയാളം, സെയ് ( തമിഴ്), സാരഥി എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ച രാജേഷ് കെ രാമൻ  ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


ALSO READ: Neeraja First Look Poster : വനിത ദിനത്തിൽ നീരജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; ചിത്രം ഉടനെത്തും


പ്രണയത്തിനും സെക്സിനും നടുവിൽ നൂൽ പാലത്തിലൂടെയുള്ള ഒരു യാത്രയാണ് നീരജയുടെ ജീവിതം. അതിശക്തമായ കഥാപാത്രത്തെയാണ് മധുരം എന്ന് ചിത്രത്തിന് ശേഷം ശ്രുതി രാമചന്ദ്രൻ നീരജയിൽ അവതരിപ്പിച്ചിട്ടുള്ളത്. സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം രമേഷ് റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്. കന്നട സിനിമയിൽ ഏഴോളം ചിത്രങ്ങൾ നിർമ്മിച്ച രമേശ് റെഡ്ഡിയുടെ  ആദ്യ മലയാള ചിത്രം കൂടിയാണ് നീരജ.


ക്യാമറ- രാഗേഷ് നാരായണൻ, എഡിറ്റിംഗ്- അയ്യൂബ് ഖാൻ, ഗാനരചന- വിനായക് ശശികുമാർ, കവിത രമ്യത്ത് രാമൻ. സംഗീതം- സച്ചിൻ ശങ്കർ മന്നത്ത്, ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടറായ സച്ചിൻ ശങ്കർ മന്നത്ത് എ ആർ റഹ്മാന്റെ അസോസിയേറ്റ് ആയിരുന്നു. പ്രശസ്ത കർണാട്ടിക് സംഗീതജ്ഞ എൻജെ നന്ദിനി ആദ്യമായി സിനിമയിൽ  പാടുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


ബിജിഎം- ബിപിൻ അശോക്, കല- മനു ജഗത്ത്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂംസ്- ബ്യൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സജീവ് പുതുപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അഭി ആനന്ദ്, അസോസിയറ്റ് ഡയറക്ടർ- നിധീഷ് ഇരിട്ടി, സ്റ്റിൽസ്- രാകേഷ് നായർ, പിആർഒ- എംകെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.