Neeraja First Look Poster : വനിത ദിനത്തിൽ നീരജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; ചിത്രം ഉടനെത്തും
ഗുരു സോമസുന്ദരവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രാജേഷ് കെ രാമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ശ്രുതി രാമചന്ദ്രൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നീരജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വനിതാ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരു സോമസുന്ദരവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രാജേഷ് കെ രാമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് കെ രാമന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നീരജ.
ശ്രുതി രാമചന്ദ്രൻ, ഗുരു സോമസുന്ദരം എന്നിവരെ കൂടാതെ ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ, കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്‍മിനു സിജോ, സജിന്‍ ചെറുകയില്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ വർഷം സെപ്റ്റംബർ 1 ന് പുറത്തുവിട്ടിരുന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ വച്ചാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്.
ALSO READ: Neeraja Movie: ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ; നീരജ ചിത്രം പ്രഖ്യാപിച്ചു
സച്ചിൻ ശങ്കര്‍ മന്നത്ത് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അയൂബ് ഖാൻ ചിത്രസംയോജനം നിർവഹിക്കുന്നു. രാഗേഷ് നാരായണന്‍ ആണ് ഛായാഗ്രാഹകൻ. കല- മനു ജഗത്. സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ഉമ, രമേഷ് റെഡ്ഡി എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കന്നടയിലെ പ്രമുഖ നിര്‍മ്മാതാവാണ് രമേഷ് റെഡ്ഡി. രമേഷിന്റെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, പ്രദീപ് ഗോപാലകൃഷ്‍ണനാണ് മേക്കപ്പ്. കോസ്റ്റ്യൂം ബ്യൂസി ബേബി ജോണും, സ്റ്റില്‍സ്- രാകേഷ് നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്‍ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി, അസിസ്റ്റന്റ് ഡയറക്ടര്‍- യദുകൃഷ്‍ണ, ഉദയകുമാര്‍, കാവ്യ തമ്പി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പിആര്‍ഒ- എ എസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...