Neru Movie Ott | നേരാണോ..? ഒടിടിയിൽ ജനുവരിയിൽ എത്തും നേര്..?
Neru Movie Hotstar Release Date: ഒടിടി പ്ലേ അടക്കമുള്ള വെബ്സൈറ്റുകൾ പങ്ക് വെക്കുന്ന വിവരം പ്രകാരം നേര് ജനുവരിയിൽ തന്നെ ഒടിടിയിൽ എത്തുമെന്നാണുള്ളത്. ഡിസ്നി ഹോട്ട് സ്റ്റാറിനാണ് ചിത്രത്തിൻറെ സ്ട്രീമിങ്ങ് അവകാശം
Neru Movie Ott Date: മോഹൻലാൽ നായകനായി തീയ്യേറ്ററുകളിൽ വമ്പൻ വിജയം നേടിയ നേര് ഉടൻ തന്നെ ഒടിടിയിലേക്കും റിലീസിന് ഒരുങ്ങുകയാണ്. 100 കോടി ക്ലബിലേക്ക് ചിത്രം എത്തിയത് അതിവേഗമാണ്. എന്നാൽ 100 കോടി എന്ന കണക്കിനെ പറ്റി അണിയറ പ്രവർത്തകർ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ചിത്രം തീയ്യേറ്ററിൽ കാണാത്തവർക്കായി ഇതാ മറ്റൊരു സന്തോഷ വാർത്ത .സിനിമ ഒടിടിയിലേക്ക് റിലീസിന് എത്തുകയാണ്.
Neru Movie Ott Release Date
ഒടിടി പ്ലേ അടക്കമുള്ള വെബ്സൈറ്റുകൾ പങ്ക് വെക്കുന്ന വിവരം പ്രകാരം നേര് ജനുവരിയിൽ തന്നെ ഒടിടിയിൽ എത്തുമെന്നാണുള്ളത്. ഡിസ്നി ഹോട്ട് സ്റ്റാറിനാണ് ചിത്രത്തിൻറെ സ്ട്രീമിങ്ങ് അവകാശം. എന്നാൽ തീയ്യതി സംബന്ധിച്ച് സ്ഥിരീകരണങ്ങളില്ല.13 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ വക്കീൽ വേഷത്തിൽ ചിത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്നകോർട്ട് റൂം ഡ്രാമ കൂടിയാണ് നേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. പ്രിയമണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നത്. .ഗണേശ് കുമാർ, സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വി.എസ് വിനായക് ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകുന്നത് വിഷ്ണു ശ്യാം ആണ്. മൂവി റോക്കേഴ്സ് എന്ന ട്വിറ്റർ പേജ് പങ്ക് വെച്ച കണക്ക് പ്രകാരം 3.45 കോടിയാണ് ചിത്രം ആദ്യ ദിനം മാത്രം നേടിയത്. വർഷങ്ങൾക്ക് ശേഷമുള്ള മോഹൻലാലിൻറെ തിരിച്ച് വരവയാണ് എല്ലാവരും ഇതിനെ കാണുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.