Neru Movie OTT: നേരിന് ഇനി ഒരു നാൾ, ഒടിടിയിൽ കാണാൻ കാത്തിരിക്കുന്നവർ അറിയേണ്ടത്
Neru Movie Streaming Updates: ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് ആർക്കും ചിത്രം ആസ്വദിക്കാൻ സാധിക്കും. നിങ്ങൾ മൊബൈൽ ഉപഭോക്താക്കളാണെങ്കിൽ 3 മാസത്തേക്ക് വെറും 149 രൂപക്ക് നിങ്ങൾക്ക് ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും
Neru Movie OTT: അങ്ങിനെ പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മോഹൻലാൽ നായകനായ നേര് സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം 100 കോടി ക്ലബിൽ കയറിയത് വളരെ വേഗത്തിലാണ്. ഡിസ്നിഹോട്സാറിലെത്തുന്ന ചിത്രം ജനുവരി 23 മുതലായിരിക്കും സ്ട്രീം ചെയ്യുന്നത്.
ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് ആർക്കും ചിത്രം ആസ്വദിക്കാൻ സാധിക്കും. നിങ്ങൾ മൊബൈൽ ഉപഭോക്താക്കളാണെങ്കിൽ 3 മാസത്തേക്ക് വെറും 149 രൂപക്ക് നിങ്ങൾക്ക് ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും. ഇതിന് പ്രതിവർഷത്തേക്ക് വെറും 499 രൂപമാത്രമാണ്. ഡെസ്ക്ടോപ്പ്, ടീവി സ്ക്രീനുകളിൽ കാണാൻ 299 രൂപയിൽ മുതൽ നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കും.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ മോഹൻലാൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നീതി തേടുന്നു എന്ന ടാഗ്ലൈനോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് സിനിമയുടെ സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്.
ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയമണിയും ഒന്നിക്കുന്ന ചിത്രമാണ് നേര്. ഇരുവർക്കും പുറമെ ഗണേശ് കുമാർ, സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്തായാലും വലിയ ജനപ്രീതിയാണ് ചിത്രത്തിന് കിട്ടിയത്.
മികച്ച് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം കൂടിയാണിതെന്ന് പ്രത്യേകതയുമുണ്ട്. അത് കൊണ്ട് തന്നെ വളരെ വേഗത്തിലാണ് പ്രേക്ഷകർ തീയ്യേറ്ററിലേക്ക് എത്തിയത്. 2023-ലെ ബെസ്റ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് വളരെ വേഗത്തിലാണ് ചിത്രം എത്തിയത്. അതേസമയം മലൈക്കോട്ടൈ വാലിബൻ എത്തുന്നതോടെ നേരിൻറെ റെക്കോർഡ് പോകുമോ എന്നും ചില ആരാധകർ ചോദിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.