നെറ്റ്ഫ്ലിക്സിൽ ഇനി മുതൽ ഈ ജനപ്രിയ സീരീസുകൾ ഉണ്ടാകില്ല, കാരണം ഇതാണ്
വാട്ട്സ് ഓണ്‍ നെറ്റ്ഫ്ലിക്സ് (What’s on Netflix) എന്ന വെബ്‍സൈറ്റിലാണ് മാർവൽ സീരീസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് ആദ്യം വന്നത്.
നെറ്റ്ഫ്ലിക്സിൽ ഇനി മുതൽ മാര്‍വലിന്റെ ഈ ടിവി ഷോകൾ ഉണ്ടാകില്ല. ഡെയര്‍ഡെവിള്‍, ലൂക്ക് കേജ്, ജെസ്സീക്ക ജോണ്‍സ്, അയണ്‍ ഫിസ്റ്റ്, പണിഷര്‍, ദ് ഡിഫന്‍റേഴ്സ് തുടങ്ങിയ ഷോകളെല്ലാം നെറ്റ്ഫ്ലിക്സിൽ നിന്ന് പിൻവലിക്കുകയാണ്. ഫെബ്രുവരി 28ന് മാര്‍വല്‍ ഷോകളുടെ നെറ്റ്ഫ്ലിക്സ് ലൈസന്‍സ് അവസാനിക്കുന്നതിനാലാണ് ഷോകൾ പിൻവലിക്കുന്നത്. മാർച്ച് 1 മുതൽ ഇതിന്റെ സംപ്രേഷണം നെറ്റ്ഫ്ലിക്സ് നിർത്തും.
വാട്ട്സ് ഓണ്‍ നെറ്റ്ഫ്ലിക്സ് (What’s on Netflix) എന്ന വെബ്‍സൈറ്റിലാണ് മാർവൽ സീരീസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് ആദ്യം വന്നത്. നെറ്റ്ഫ്ലിക്സിൽ നിന്ന് പിൻവലിക്കുന്നതോടെ ഷോകൾ എവിടെ എത്തുമെന്ന് ഡിസ്നി വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. എന്നാൽ ഡിസ്നിയുടെ സ്വന്തം സ്ട്രീമിംഗ് സേവനങ്ങളിലൊന്നായ Disney+ അല്ലെങ്കിൽ Hulu എന്നിവയിൽ ഇത് വന്നേക്കും എന്നാണ് വിലയിരുത്തൽ.
Also Read: Bheeshma Parvam Movie| കിടിലൻ ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി ഭീഷ്മ പർവതം ടീസർ
ലൈസൻസ് ഫെബ്രുവരി 28-ന് അവസാനിക്കുമെന്നും അവകാശങ്ങൾ ഡിസ്നിക്ക് തിരികെ ലഭിച്ചിട്ടുണ്ടെന്നും Netflix-ന്റെയും Disneyയുടെയും വക്താക്കൾ സ്ഥിരീകരിച്ചു. മുൻപും നെറ്റ്ഫ്ലിക്സ് മാർവൽ ഷോകൾ റദ്ദാക്കിയിരുന്നു. അക്കാലത്ത്, മാർവലിന്റെ മാതൃ കമ്പനിയായ ഡിസ്നി അതിന്റെ ഡിസ്നി + സ്ട്രീമിംഗ് സേവനം ആരംഭിക്കാൻ തയ്യാറെടുക്കുന്നതിനാലാണ് ഈ തീരുമാനമെന്നാണ് കരുതപ്പെട്ടിരുന്നത്.
Also Read: രാജാവും മഹർഷിയുമായി നിവിനും ആസിഫും, മഹാവീര്യർ ഫസ്റ്റ്ലുക്ക് പോസ്റ്റർ
2012 മുതലുള്ള നെറ്റ്ഫ്ലിക്സ് മാര്‍വൽ പങ്കാളിത്തത്തിനാണ് അവസാനമാവുന്നത്. ഡെയര്‍ഡെവിള്‍ ആണ് നെറ്റ്ഫ്ലിക്സില്‍ ആദ്യമായി പ്രദര്‍ശനമാരംഭിച്ച മാര്‍വല്‍ ഷോ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...