നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മഹാവീര്യർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വ്യത്യസ്ത ഗെറ്റപ്പിലാണ് ഇരുവരും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. മഹർഷിയുടെ വേഷത്തിലാണ് നിവിൻ പോളി എത്തുന്നത്. രാജാവിന്റെ വേഷത്തിൽ ആസിഫും.
എബ്രിഡ്പോ ഷൈൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്‍ത സാഹിത്യകാരൻ എം മുകുന്ദന്‍റെ കഥയുടെ ചലച്ചിത്രരൂപമാണിത്. ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്‍റെ ബാനറിൽ പി എസ് ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Also Read: Bheeshma Parvam Movie| കിടിലൻ ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി ഭീഷ്മ പർവതം ടീസർ
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആസിഫും നിവിനും ഒന്നിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എം മുകുന്ദനാണ് ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍, നടന്‍ ആസിഫ് അലി, ചിത്രത്തിലെ നായികയായ ഷാന്‍വി ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
Also Read: നായകനായി സച്ചിയുടെ മകന്‍; ഡോൺ മാക്സ് ചിത്രം @ ഒരുങ്ങുന്നു
ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, വിജയ് മേനോന്‍, മേജർ രവി, മല്ലിക സുകുമാരൻ, കൃഷ്ണ പ്രസാദ്, സൂരജ് എസ് കുറുപ്പ്, സുധീര്‍ കരമന, പദ്‍മരാജ് രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...