Beast Movie: വിജയ് ആരാധകർ ഒരു വർഷത്തോളം കാത്തിരുന്ന ബീസ്റ്റ് തിയേറ്ററിലേക്ക് എത്തിയപ്പോൾ അതിൽ പ്രധാനമായി പലരും കാത്തിരുന്നത് ഷൈൻ ടോം ചാക്കോയുടെ പ്രകടനം എങ്ങനെയുണ്ടാകുമെന്ന് അറിയാനും കൂടിയാകും. ബീസ്റ്റ് എന്ന ചിത്രത്തിൽ ഷൈൻ ഉണ്ടാകുമെന്ന് അറിഞ്ഞ നിമിഷം മുതൽ ഇതിനായുള്ള കാത്തിരിപ്പ് ആരംഭിച്ചിരുന്നു. എന്നാൽ ചിത്രം കണ്ടിറങ്ങിയവർ നിരാശയിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Beast Movie OTT Release Date : തിയറ്ററുകളിൽ നിന്ന് വാഷ്ഔട്ടാകുന്നു; ബീസ്റ്റ് മെയ് ആദ്യം തന്നെ ഒടിടിയിലെത്തുമെന്ന് റിപ്പോർട്ട്


ട്രെയിലർ കണ്ട സമയത്ത് മുഖം മൂടിയണിഞ്ഞ വില്ലനാണോ ഷൈൻ തുടങ്ങി രസകരമായ ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എന്നാൽ ട്രെയിലർ കണ്ട് തീയേറ്ററിൽ പ്രതീക്ഷയോടെ ചിത്രത്തെ സമീപിച്ചവരാക്കെ നിരാശയിലാണ്. ഷൈനിന്റെ പ്രകടനം മികച്ചതാകുമെന്ന് പ്രതീക്ഷിച്ചവർക്കും തെറ്റി. ഷൈനിനെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല എന്നതാണ് ആരാധകരുടെ അഭിപ്രായം. ഷൈനിന് ലഭിച്ച വേഷം കഥയിൽ വലിയ പ്രാധാന്യമില്ലാത്തതാണെന്നും സ്‌ക്രീൻ സ്‌പേസും വളരെ കുറവാണെന്നുമാണ് പ്രധാനമായും ആരാധകർ കുറിക്കുന്നത്.


"ബീസ്റ്റ് ഡിസാസ്റ്റർ" എന്ന ഹാഷ്ടാഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ടോപ് ട്രെൻഡിങ്ങാണ്. വിജയ് ആരാധകർക്കും ചിത്രം സംതൃപ്‌തി നൽകിയിട്ടില്ലെന്നാണ് വിമർശനം. കാത്തിരുന്ന ചിത്രത്തിൽ വിജയ് ആരാധകർക്കായി ഒന്നും തന്നെ ചിത്രം സമ്മാനിക്കുന്നില്ലെന്നു അഭിപ്രായങ്ങൾ ഉയരുന്നു. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് സ്നേഹോപദേശങ്ങളും നിറയുകയാണ്. കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി റോളുകൾ തിരഞ്ഞെടുക്കണമെന്നും ഇങ്ങനെയുള്ള ചിത്രങ്ങളിൽ തല വയ്ക്കരുതെന്നും ആരാധകർ അഭിപ്രായപ്പെട്ടു. 


Also Read: പ്രേക്ഷകർ പറയുന്ന യഥാർത്ഥ 'ബീസ്റ്റ്' എക്സ്പീരിയൻസ്; വിജയ് മാറി ചിന്തിച്ചു തുടങ്ങിയോ?


ഏപ്രിൽ 13നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററിൽ റിലീസായത്. സമ്മിശ്ര അഭിപ്രായങ്ങളുമായാണ് ചിത്രം മുന്നേറുന്നത്. വിജയുടെ 65-ആം ചിത്രമാണ് ബീസ്റ്റ്. ഡോക്ടർ എന്ന ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്‌ത ചിത്രമാണിത്. പൂജ ഹെഗ്‌ഡെ, അപർണ ദാസ്, യോഗി ബാബു, റെഡിൻ കിങ്സ്ലി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.