Beast Movie OTT Release Date : തിയറ്ററുകളിൽ നിന്ന് വാഷ്ഔട്ടാകുന്നു; ബീസ്റ്റ് മെയ് ആദ്യം തന്നെ ഒടിടിയിലെത്തുമെന്ന് റിപ്പോർട്ട്

Beast OTT Release Date നെറ്റ്ഫ്ലിക്സും സൺ നെക്സ്ടും ചേർന്നാണ് ബീസ്റ്റിന്റെ ഒടിടി അവകാശം പങ്കിട്ട് സ്വന്തമാക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 05:38 PM IST
  • നെറ്റ്ഫ്ലിക്സും സൺ നെക്സ്ടും ചേർന്നാണ് ബീസ്റ്റിന്റെ ഒടിടി അവകാശം പങ്കിട്ട് സ്വന്തമാക്കിയിരിക്കുന്നത്.
  • കെജിഎഫ് 2ന്റെ തിയറ്ററിൽ അപ്രമാദിത്വത്തെ തുടർന്ന് വിജയ് ചിത്രം റിലീസായി ആദ്യാ ആഴ്ചയിൽ തന്നെ വാഷ്ഔട്ടായി തുടങ്ങിയ സാഹചര്യത്തിലാണ് അണിയറ പ്രവർത്തകർ ഒടിടി റിലീസിനായി തയ്യാറെടുക്കുന്നത്.
  • തിയറ്റർ റിലീസിന് ശേഷം 28 ദിവസത്തിന് ശേഷം ചിത്രം ഒടിടിയിലെത്തുമെന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെയ് 11ന് ബീസ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • കലാനിധിമാരന്റെ സൺ പിക്ച്ചേഴ്സ് ആണ് ചിത്രം നിർമ്മിച്ചത്.
Beast Movie OTT Release Date : തിയറ്ററുകളിൽ നിന്ന് വാഷ്ഔട്ടാകുന്നു; ബീസ്റ്റ് മെയ് ആദ്യം തന്നെ ഒടിടിയിലെത്തുമെന്ന് റിപ്പോർട്ട്

ചെന്നൈ: തിയറ്ററുകളിൽ നിന്ന് പ്രതീക്ഷിച്ച മികച്ച റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് തളപതി വിജയ് ചിത്രം ബീസ്റ്റ് ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സും സൺ നെക്സ്ടും ചേർന്നാണ് ബീസ്റ്റിന്റെ ഒടിടി അവകാശം പങ്കിട്ട് സ്വന്തമാക്കിയിരിക്കുന്നത്. കെജിഎഫ് 2ന്റെ തിയറ്ററിൽ അപ്രമാദിത്വത്തെ തുടർന്ന് വിജയ് ചിത്രം റിലീസായി ആദ്യാ ആഴ്ചയിൽ തന്നെ വാഷ്ഔട്ടായി തുടങ്ങിയ സാഹചര്യത്തിലാണ് അണിയറ പ്രവർത്തകർ ഒടിടി റിലീസിനായി തയ്യാറെടുക്കുന്നത്. 

തിയറ്റർ റിലീസിന് ശേഷം 28 ദിവസത്തിന് ശേഷം ചിത്രം ഒടിടിയിലെത്തുമെന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെയ് 11ന് ബീസ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  കലാനിധിമാരന്റെ സൺ പിക്ച്ചേഴ്സ് ആണ് ചിത്രം നിർമ്മിച്ചത്.  വിജയിയുടെ 65-ാം ചിത്രമാണ് ബീസ്റ്റ്. പ്രമുഖ സംവിധായകൻ നെൽസൺ ദിലീപ്പ്കുമാർ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ബീസ്റ്റ്.

ALSO READ : KGF Chapter 2 OTT Release : റോക്കി ഭായിയെ സ്വന്തമാക്കി ആമസോൺ; കെജിഎഫ് 2ന്റെ ഒടിടി അവകാശം പ്രൈം വീഡിയോയ്ക്ക്

ഒരു വിജയ് ചിത്രമെന്ന് ഒരു നിമിഷം പോലും തോന്നിപ്പിക്കാത്ത മേക്കിങ് തന്നെയാണ് സംവിധായകൻ നെൽസൺ ചിത്രത്തിൽ സമീപിച്ചിരിക്കുന്നത്. മാസ്റ്റർ ചിത്രത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് 50 - 50 ധാരണയിൽ പടം ചെയ്തെങ്കിൽ ഇവിടെ നെൽസൺ 100% തന്റെ പടമാക്കി മാറ്റിയിരിക്കുകയായിരുന്നു. ഒരു മാസ്സ് പ്രതീക്ഷിച്ചുപോയ വിജയ് ആരാധകർ നിരാശയിലും വിഷമത്തിലുമാക്കുകയായിരുന്നു

നെൽസന്‍റെ മുൻ ചിത്രമായ ഡോക്ടറിനേക്കാൾ പ്രേക്ഷകരിൽ ആകാംഷ നിറയ്ക്കാൻ സാധിക്കുന്ന ഒട്ടനവധി കഥാസന്ദർഭങ്ങൾ ബീസ്റ്റിൽ ഉണ്ടായിരുന്നിട്ടും പ്രേക്ഷകർക്ക് ആവേശവും അഡ്രിനാലിൻ റഷും പകരുന്ന ഒറ്റ രംഗം പോലും ബീസ്റ്റ് എന്ന ചിത്രത്തിൽ ഇല്ല. വെറുതെ കുറച്ച് ആക്ഷൻ രംഗങ്ങൾ കാണിച്ച് കഥ പുരോഗമിക്കുന്നു എന്നല്ലാതെ അവ യാതൊരു തരത്തിലെ സ്വാധീനവും സിനിമയിൽ ഉണ്ടാക്കുന്നില്ലെന്നതും ആരാധകരിൽ പോലും നിരാശയുണ്ടാക്കി.

ALSO READ: Jana gana mana, Jersy OTT Update : നെറ്റ്ഫ്ലിക്സിൽ വരാനിരിക്കുന്നത് വമ്പൻ ചിത്രങ്ങളുടെ നീണ്ട നിര; ബീസ്റ്റിന് പുറമെ ജനഗണമനയുടെയും, ജേഴ്സിയുടെയും ഒടിടി അവകാശങ്ങൾ നേടി

 ചെന്നൈയിലെ ഒരു മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നതും, തുടർന്നുള്ള സംഭവങ്ങളുമാണ്  ചിത്രത്തിൻറെ പ്രമേയം. തെന്നിന്ത്യൻ താരം പൂജ ഹെഡ്ഗെയാണ് വിജയുടെ നായികയായി ചിത്രത്തിലെത്തിയത്. മലയാളി നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. മലയാളി താരം അപർണ ദാസിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News